തിരുവനന്തപുരം: ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ലോ അക്കാദമിയുടെ പ്രധാന കവാടം പൊളിച്ചുനീക്കി. ജല അതോറിറ്റിയുടെ ഭൂമിയിലും സര്‍ക്കാര്‍ പുറമ്പോക്കിലുമായി അക്കാദമി നിര്‍മിച്ച പ്രധാന കവാടവും മതിലും 24 മണിക്കൂറിനുള്ളില്‍ പൊളിച്ചുമാറ്റാന്‍ റവന്യൂ വകുപ്പു കോളജ് മാനേജ്‌മെന്റിന് നോട്ടീസ് നല്‍കിയിരുന്നു. റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാനേജ്‌മെന്റു തന്നെയാണ് കവാടം പൊളിച്ചു നീക്കിയത്. ലോ അക്കാദമി ഭൂമിയിലെ ഹോട്ടലിലും ബാങ്കിലും തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് വിവരം.