തിരുവനന്തപുരം: ലോ അക്കാദമി സമരം ഒത്തുതീര്‍പ്പായി. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ മാനേജ്‌മെന്റും വിദ്യാര്‍ത്ഥി സംഘടനകളും നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പിലെത്തിയത്.
യൂണിവേഴ്‌സിറ്റി അനുശാസിക്കുന്ന നിയമങ്ങളും ചട്ടങ്ങളുമനുസരിച്ച് പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുമെന്ന ഉറപ്പിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയാത്. കാലാവധിയില്ലാതെയായിരിക്കും പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുക. പ്രിന്‍സിപ്പലിന് മാറ്റുകയോ ചട്ടം ലംഘിക്കുകയോ ചെയ്യുന്നപക്ഷം സര്‍ക്കാര്‍ ഇടപെടുമെന്ന് വിദ്യാഭ്യാസമന്ത്രി വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പു നല്‍കി.