ന്യൂഡല്‍ഹി: ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദിന് നേരിട്ട അപമാനത്തെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. കേരളത്തില്‍ നിന്നും പുറത്തുനിന്നുമുള്ള എം.പിമാര്‍ സംഘത്തിലുണ്ടായിരുന്നു.

ഇ. അഹമ്മദിന്റെ മൃതദേഹത്തോടും അദ്ദേഹത്തിന്റെ കുടുംബത്തോടും കാണിച്ച അനാദരവിനെപ്പറ്റി അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും എം.പിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.