തിരുവനന്തപുരം: തിരുവനന്തപുരത്തെ ലോ അക്കാദമിയുടെ പ്രധാന കവാടത്തിന്റെ തൂണുകള്‍ റവന്യൂ വകുപ്പ് അധികൃതര്‍ പൊളിച്ചു നീക്കി. സര്‍ക്കാറിന്റെ പുറമ്പോക്ക് ഭൂമിയിലാണ് അക്കാദമിയുടെ പ്രധാന കവാടമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അക്കാദമിക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഗെയിറ്റും ബോര്‍ഡും മാത്രമാണ് മാനേജ്‌മെന്റ് പൊളിച്ചു നീക്കിയത്. തുടര്‍ന്നാണ് റവന്യൂ വിഭാഗം നേരിട്ടെത്തി കവാടം പൂര്‍ണമായും പൊളിച്ചു നീക്കിയത്. ഇതിന്റെ തുക മാനേജ്‌മെന്റില്‍ നിന്ന് ഈടാക്കുമെന്നാണ് സൂചന.