തിരുവനന്തപുരം: ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായ ലോ അക്കാദമിക്ക് അഫിലിയേഷന്‍ ഇല്ലെന്ന് വെളിപ്പെടുത്തല്‍. അഫിലിയേഷന്‍ പ്രശ്‌നത്തില്‍ അക്കാദമിക്കെതിരെ കേസ് 35 വര്‍ഷം മുമ്പ് സുപ്രീംകോടതിയെ സമീപിച്ച അഭിഭാഷകന്‍ ഡോ.വിന്‍സന്റ് പാനിക്കുളങ്ങരയാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. ലോ അക്കാദമി ഇതുവരെ അഫിലിയേഷനു വേണ്ടി അപേക്ഷിച്ചിട്ടില്ലെന്നു അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു.
കേസിനു ശേഷവും അഫിലിയേഷനുവേണ്ടി അപേക്ഷിക്കാന്‍ അക്കാദമി തയാറായില്ല എന്നാണ് വിന്‍സന്റ് ആരോപിക്കുന്നത്.

lakshmi-nair-copy

ലക്ഷ്മി നായരുടെ പിതാവ് നാരായണന്‍ നായരുടെ സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ അംഗത്വം സംബന്ധിച്ച് വിവാദമായിരുന്നു. അഫിലിയേഷന്‍ ഇല്ലാത്ത ലോ അക്കാദമിയിലെ പ്രിന്‍സിപ്പലിന് സിന്‍ഡിക്കേറ്റില്‍ ഇരിക്കാന്‍ അര്‍ഹത ഇല്ലെന്ന വാദം ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയില്‍ നാരായണന്‍നായര്‍ക്കെതിരെയായിരുന്നു വിധി.