Connect with us

business

സൂമിലും പിരിച്ച് വിടല്‍: 1300 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും; സി.ഇ.ഒയുടെ ശമ്പളം വെട്ടിക്കുറക്കും

15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്

Published

on

വാഷിങ്ടണ്‍: പ്രമുഖ വിഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്‌ഫോമായ സൂമില്‍ നിന്നും ജീവനക്കാരെ പിരിച്ചു വിടുന്നു. 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. തൊഴിലാളികളെ പിരിച്ചുവിടുന്നതിനൊപ്പം സൂം വിഡിയോ കമ്മ്യൂണിക്കേഷന്‍സ് സി.ഇ.ഒ എറിക് യുവാന്റെ ശമ്പളം വെട്ടിക്കുറക്കുകയും ചെയ്യും.

ഈ വര്‍ഷം 98 ശതമാനത്തോളം ശമ്പളം വെട്ടിക്കുറക്കുന്നതിനൊപ്പം സി.ഇ.ഒയുടെ എക്‌സിക്യൂട്ടിവ് ബോണസും നഷ്ടമാകും. തന്റെ കൂടെയുള്ള ജീവനക്കാരുടെ ശമ്പളത്തിലും 20 ശതമാനം വെട്ടിക്കുറക്കുമെന്നും സൂം സി.ഇ.ഒ ബ്ലോഗ് കുറിപ്പില്‍ വ്യക്തമാക്കി. ഇവര്‍ക്ക് ഈ വര്‍ഷം കോര്‍പറേറ്റ് ബോണസുമുണ്ടാകില്ല. പിരിച്ചുവിടുന്നവര്‍ക്ക് കമ്പനി നാലുമാസത്തെ ശമ്പളവും ആരോഗ്യ പരിരക്ഷയും 2023 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക ബോണസും നല്‍കും.

business

സ്വര്‍ണവില മുകളിലേക്ക്

പവന് 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

Published

on

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില. പവന് 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52520 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 6565 എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 52,440 രൂപയായിരുന്നു വില. ഗ്രാമിന് 6555 രൂപയുമായി വില ചാഞ്ചാടാതെ നില്‍ക്കുകയായിരുന്നു. അഞ്ചുദിവസത്തിനിടെ 1700 രൂപ വര്‍ധിച്ച് 52,500 കടന്ന് മുന്നേറിയ സ്വര്‍ണവില ഇടിഞ്ഞാണ് ഈ നിലവാരത്തിലെത്തിയത്. ‘

കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളം താഴ്ന്ന ശേഷം സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് കാണാനായത്.

Continue Reading

business

ഹിൻഡൻബെർഗ് റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികളിൽ ഇടിവ്

വിപണി ആരംഭിച്ച് 30 മിനിറ്റിനകം തന്നെ അദാനി ടോട്ടൽ ഗ്യാസ് 4.77 ശതമാനം, അദാനി ഗ്രീൻ എനർജി 2.62 ശതമാനം, അദാനി എൻജി 2.5 ശതമാനം, അദാനി എന്‍റർപ്രൈസ് 2.44 ശതമാനം, അദാനി പവർ 3.39 ശതമാനം, അദാനി വിൽമർ 3.25 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു.

Published

on

അദാനിയുടെ വിദേശത്തെ ഷെൽ കമ്പനികളിൽ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനും ഭർത്താവിനും നിക്ഷേപമുണ്ടെന്ന ഹിൻഡൻബർഗ് റിസർചിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ വിലയിൽ ഇടിവ്. അദാനി ഗ്രൂപ്പിന് കീഴിലെ എല്ലാ കമ്പനികളുടെ ഓഹരികളും രാവിലെ നഷ്ടത്തോടെയാണ് തുടങ്ങിയത്.

വിപണി ആരംഭിച്ച് 30 മിനിറ്റിനകം തന്നെ അദാനി ടോട്ടൽ ഗ്യാസ് 4.77 ശതമാനം, അദാനി ഗ്രീൻ എനർജി 2.62 ശതമാനം, അദാനി എൻജി 2.5 ശതമാനം, അദാനി എന്‍റർപ്രൈസ് 2.44 ശതമാനം, അദാനി പവർ 3.39 ശതമാനം, അദാനി വിൽമർ 3.25 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു. അദാനി പോർട്ട്സ് 1.55 ശതമാനവും ഇടിഞ്ഞു.

നിഫ്റ്റി 0.32 ശതമാനത്തോളം ഇടിവിലാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 270 പോയിന്‍റ് ഇടിഞ്ഞ് 79,450ലാണ് വ്യാപാരം. അതേസമയം, ഹിൻഡൻബർഗിന്‍റെ കഴിഞ്ഞ തവണത്തെ വെളിപ്പെടുത്തൽ സൃഷ്ടിച്ച അത്ര ആഘാതം ഇത്തവണ വിപണിയിലുണ്ടായില്ല എന്നത് നിക്ഷേപകർക്ക് ആശ്വാസമായി.

ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്നാണ് ശനിയാഴ്ച ഹിൻഡൻബർഗ് റിസർച് വെളിപ്പെടുത്തിയത്. നേരത്തേ തങ്ങൾ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പിൽ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

ക​ഴി​ഞ്ഞ വ​ര്‍ഷം ജ​നു​വ​രി​യി​ല്‍ ഹി​ൻ​ഡ​ൻ​ബെ​ർ​ഗ് അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രെ പു​റ​ത്തു​വി​ട്ട റി​പ്പോ​ര്‍ട്ട് ഓ​ഹ​രി വി​പ​ണി​യി​ൽ കൂ​പ്പു​കു​ത്ത​ലി​ന് കാ​ര​ണ​മാ​യി​രു​ന്നു. അ​ദാ​നി ക​മ്പ​നി​ക​ളി​ല്‍ വ​ലി​യ ത​ട്ടി​പ്പ് ന​ട​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ ക​ട​ലാ​സ് ക​മ്പ​നി​ക​ള്‍ സ്ഥാ​പി​ച്ച് സ്വ​ന്തം ക​മ്പ​നി ഓ​ഹ​രി​ക​ളി​ലേ​ക്ക് നി​ക്ഷേ​പ​മൊ​ഴു​ക്കി ഓ​ഹ​രി വി​ല​പെ​രു​പ്പി​ച്ചു​വെ​ന്നും ഈ ​ഓ​ഹ​രി​ക​ള്‍ ഈ​ട് ന​ല്‍കി വാ​യ്പ​ക​ള്‍ ല​ഭ്യ​മാ​ക്കി​യെ​ന്നു​മാ​യി​രു​ന്നു അ​ദാ​നി​ക്കെ​തി​രാ​യ പ്ര​ധാ​ന ആ​രോ​പ​ണം. അ​ദാ​നി ഗ്രൂ​പ് ഓ​ഹ​രി​ക​ളു​ടെ വി​പ​ണി മൂ​ല്യ​ത്തി​ല്‍ ഏ​ക​ദേ​ശം 12.5 ല​ക്ഷം കോ​ടി​രൂ​പ​യു​ടെ ഇ​ടി​വി​ന് ഇ​ത് കാ​ര​ണ​മാ​യി. വി​പ​ണി ഗ​വേ​ഷ​ണം ന​ട​ത്തി ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് വി​പ​ണി​യി​ൽ ഇ​ടി​വി​ന് വ​ഴി​യൊ​രു​ക്കു​ക​യും ഇ​തി​ന് മു​മ്പ് ഷോ​ർ​ട്ട് സെ​ല്ലി​ങ് ന​ട​ത്തി ലാ​ഭ​മു​ണ്ടാ​ക്കു​ക​യു​മാ​ണ് ഹി​ൻ​ഡ​ൻ​ബെ​ർ​ഗി​ന്റെ രീ​തി.

Continue Reading

business

കുതിച്ചുയർന്ന് സ്വർണവില; ഇന്നത്തെ നിരക്കറിയാം

ഇന്ന് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 51,000 കടന്നത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 51,000ന് മുകളില്‍. ഇന്ന് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 51,000 കടന്നത്. 51,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 6425 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്.

സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് കുറവുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 86.40 രൂപയാണ് വില. 8 ഗ്രാമിന് 691.20 രൂപ,10 ഗ്രാമിന് 864 രൂപ,100 ഗ്രാമിന് 8,640 രൂപ, ഒരു കിലോഗ്രാമിന് 86,400 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില കുറഞ്ഞിരിക്കുന്നത്.

Continue Reading

Trending