Connect with us

kerala

മുസ്ലിം സെയില്‍സ്മാന്‍മാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടണം; വിദ്വേഷ കാമ്പയിനുമായി മുതിര്‍ന്ന ബിജെപി നേതാവിന്റെ മകന്‍

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മുതിര്‍ന്ന ബിജെപി നേതാവ് മാലിനി ഗൗറിന്റെ മകനായ ഏകലവ്യ ഗൗര്‍ ആണ് കാമ്പയിന്‍ നടത്തുന്നത്.

Published

on

മുസ്ലിം സെയില്‍സ്മാന്‍മാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് വിദ്വേഷ കാമ്പയിനുമായി മുതിര്‍ന്ന ബിജെപി നേതാവിന്റെ മകന്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മുതിര്‍ന്ന ബിജെപി നേതാവ് മാലിനി ഗൗറിന്റെ മകനായ ഏകലവ്യ ഗൗര്‍ ആണ് കാമ്പയിന്‍ നടത്തുന്നത്. വിദ്വേഷ ആവശ്യം ഉന്നയിച്ച് ഇയാള്‍ കടകള്‍തോറും കയറിയിറങ്ങുകയാണ്.

കടകളില്‍ ജോലി ചെയ്യുന്ന മുസ്ലിം പുരുഷന്മാര്‍ ലൗ ജിഹാദില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ബിജെപി നേതാവിന്റെ മകനായ ഗൗര്‍ അവകാശപ്പെടുന്നത്. മാര്‍ക്കറ്റുകളിലെത്തി ഇക്കാര്യങ്ങളാണ് ഗൗര്‍ ആരോപിക്കുന്നത്. ഉടനെ മുസ്‌ലിംസിനെ ജോലിയില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് ആവശ്യം. കൂടാതെ സെയില്‍സ്മാന്‍മാരുടെ ഒഴിവിലേക്ക് ഭാവിയില്‍ പോലും മുസ്ലിം യുവാക്കളെ നിയമിക്കരുതെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ജോലിയിലേക്ക് തെരഞ്ഞെടുക്കുന്നതിന് മുമ്പ് ഇവരുടെ രേഖകള്‍ പരിശോധിച്ച് മുസ്ലിം അല്ലെന്ന് ഉറപ്പാക്കണമെന്നും ഗൗര്‍ ആവശ്യപ്പെട്ടു.

വര്‍ഷങ്ങളായി തന്റെ കടയില്‍ മുസ്ലിം സ്റ്റാഫുകളും ഹിന്ദു സ്റ്റാഫുകളും ജോലി ചെയ്യുന്നുണ്ട്. ഒരു കുഴപ്പവും ഇല്ലാതെ സമാധാനപരമായിട്ടാണ് അവര്‍ ജോലി ചെയ്യുന്നതെന്ന് തുണിക്കട ഉടമയായ അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു. മുസ്ലിം യുവാക്കളെ ജിഹാദികള്‍ എന്ന് വിളിക്കുന്നത് വിഷലിപ്തമായ മനസിന് ഉടമയായതുകൊണ്ടാണ്. വെറും രാഷ്ട്രീയത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് അദ്ദേഹം പറഞ്ഞു.

”ഹിന്ദുക്കളെ ധ്രുവീകരിക്കാനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനും അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഇത് ആളുകളില്‍ ഭയം നിറയ്ക്കുകയാണ്. ഒരു സമുദായത്തെ മുഴുവന്‍ ക്രിമിനലുകളായി ചിത്രീകരിക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. ആദ്യം അവര്‍ ലൗജിഹാദിനെക്കുറിച്ച് സംസാരിച്ചു. പിന്നീട് ലാന്‍ഡ് ജിഹാദിലേക്ക് എത്തി. പിന്നെ യുപിഎസ് സി ജിഹാദായി. ആളുകളില്‍ ഭയം നിറച്ച് വിഭജിക്കാനാണ് ഇവരുടെ ശ്രമം” ആക്ടിവിസ്റ്റ് ഷബ്ന അന്‍സാരി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് മലാപ്പറമ്പില്‍ കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി, ഗതാഗതം തടസ്സപ്പെട്ടു

സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടമുണ്ടായി

Published

on

കോഴിക്കോട് മലാപ്പറമ്പില്‍ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പുലര്‍ച്ചെയോടെയാണ് പൊട്ടി്. ഇതോടെ സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി വലിയ നഷ്ടമുണ്ടായി. റോഡിന്റെ നടുവില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടതോടെ ഗതാഗതവും പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

റോഡില്‍ വലിയ തോതില്‍ മണ്ണ് അടിഞ്ഞുകൂടിയതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌ക്കരമായിട്ടുണ്ട്. പൈപ്പ് പൊട്ടുന്നത് സ്ഥിരം പ്രശ്‌നമായി മാറിയിരികയാണെന്നും ഇതുമൂലം വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

സംഭവത്തെ തുടര്‍ന്ന് പമ്പിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു. കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് പൈപ്പ് പൊട്ടിയിരുന്നു, അതിനുശേഷവും ഗതാഗതം തടസ്സപ്പെട്ടിരുന്നു.

 

Continue Reading

kerala

ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെ യാത്ര ദേശീയപാത അടിപ്പാതയ്ക്ക് മുകളില്‍നിന്ന് കാര്‍ താഴേക്ക് വീണു

തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.

Published

on

കണ്ണൂരില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന ദേശീയപാത 66ലെ അടിപ്പാതയ്ക്ക് മുകളില്‍നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ താഴെ വീണ് അപകടം. തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.

അടിപ്പാതയ്ക്ക് മുകളില്‍ മേല്‍പ്പാലത്തിന്റെ പണിപൂര്‍ത്തിയായിരുന്നില്ല. മേല്‍പ്പാലത്തിന്റെ ഇരുഭാഗവും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന ജോലി ബാക്കിയുണ്ട്. മുകളില്‍ നിന്ന് വീണ കാര്‍ ഇതിനിടയിലാണ് കുടുങ്ങിയത്. കാറിനുള്ളില്‍ ഡ്രൈവറും കുടുങ്ങി. നാട്ടുകാര്‍ ഏണി വെച്ച് കയറിയാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.

കണ്ണൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് വലിച്ചു കയറ്റി. ഡ്രൈവറുടെ പേരില്‍ എടക്കാട് പോലീസ് കേസെടുത്തു. ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെയാണ് ഇയാള്‍ കാറോടിച്ചത്.

Continue Reading

kerala

കാസര്‍കോട് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

ബന്ദിയോട് പെട്രോള്‍ പമ്പിന് സമീപം ആള്‍ട്ടോ കാറും താര്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Published

on

കാസര്‍കോട് കാറും താര്‍ ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബന്ദിയോട് പെട്രോള്‍ പമ്പിന് സമീപം ആള്‍ട്ടോ കാറും താര്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിര്‍സാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു.

Continue Reading

Trending