തിരുവനന്തപുരം: പരാജയഭീതി മൂലം ലോക്‌സഭാ തെരഞ്ഞെടുപ്പ് സംഘര്‍ഷഭരിതമാക്കാന്‍ സി.പി.എം കോപ്പ് കൂട്ടുന്നു. തിരുവനന്തപുരത്ത് എ.കെ ആന്റണിയുടെ റോഡ് ഷോ തടഞ്ഞ സി.പി.എം പ്രവര്‍ത്തകര്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.
ശശി തരൂരിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോക്കിടെയാണ് സംഭവം. തുടര്‍ന്ന് ആന്റണി വാഹനത്തില്‍ നിന്ന് ഇറങ്ങി നടക്കാന്‍ തീരുമാനിച്ചതോടെയാണ് സംഘര്‍ഷ സാധ്യത ഒഴിവായത്.

വഴി തടസ്സപ്പെടുത്തിയവര്‍ ജനാധിപത്യ വിരോധികളാണെന്നും വോട്ടര്‍മാര്‍ ഇതിനുള്ള മറുപടി നല്‍കുമെന്നും തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ പ്രതികരിച്ചു. അതേ സമയം തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്തരമൊരു ദുരനുഭവം ആദ്യത്തേതാണെന്നും സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള അവകാശം പോലും നിഷേധിച്ചുവെന്നും എ.കെ ആന്റണി പറഞ്ഞു.