മലപ്പുറം: പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. മാനത്തു മംഗലം സ്വദേശി മാസിന്‍( 21) ആണ് മരിച്ചത്. പിന്‍കഴുത്തിനെ വെടിയേറ്റ നിലയില്‍ വൈകിട്ട് അഞ്ചരയോടെയാണ് ഇയാളെ പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയിലെത്തിക്കുന്നത്.

ചോരയില്‍ കുളിച്ച ഇയാളെ ഒരു ബൈക്കില്‍ നടുക്കിരുത്തിയാണ് രണ്ട് പേര്‍ ചേര്‍ന്ന് കൊണ്ടുവന്നത്. മാസിന്‍ മരിച്ചെന്നറിഞ്ഞതോടെ ഇവര്‍ സ്ഥലത്ത് നിന്ന് രക്ഷപോവുകയും ചെയ്തു.

എയര്‍ഗണില്‍ നിന്നുള്ള വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്നും ആശുപത്രിയിലെത്തിക്കും മുന്‍പേ മരണം സംഭവിച്ചിരുന്നുവെന്നുമാണ് പ്രാഥമിക നിഗമനം. മരിച്ച മാസിന്‍ കോഴിക്കോട് വിദ്യാര്‍ത്ഥിയാണ്.

ഇയാളുടെ സുഹൃത്തുക്കള്‍ തന്നെയാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് പോലീസിന്റെ നിഗമനം. അബദ്ധത്തില്‍ വെടിയേറ്റതാണോയെന്നും പോലീസ്സം ശയിക്കുന്നു. ആശുപത്രിയിലെത്തിയവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നീങ്ങുന്നത്.