സൂപ്പര്‍ താരം മമ്മുട്ടിക്കൊപ്പം അഭിനയിക്കാനൊരുങ്ങി സന്തോഷ് പണ്ഡിറ്റ്. മമ്മുട്ടിയുടെ കൂടെയുള്ള ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രമായാണ് പണ്ഡിറ്റ് അഭിനയിക്കുന്നത്. ആദ്യമായാണ് മറ്റൊരാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റെത്തുന്നത്.

അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ്കുമാറാണ് തിരക്കഥ. ചിത്രത്തിന്റെ ഷൂട്ടിംങ് കൊല്ലം ഫാത്തിമ്മ മാതാ കോളേജില്‍ ഉടന്‍ ആരംഭിക്കും. ഉണ്ണി മുകുന്ദന്‍, മുകേഷ്, മക്ബൂല്‍ സല്‍മാന്‍, ഗോകുല്‍ സുരേഷ്, ക്യാപ്റ്റന്‍ രാജു, വരലക്ഷ്മി, പൂനം ബജ്‌വ എന്നിവരാണ് മറ്റു താരങ്ങള്‍. ചിത്രത്തിന്റെ ഷൂട്ടിംങ്ങിനുവേണ്ടി ഒരു മാസത്തെ ഡേറ്റ് നല്‍കിയിട്ടുണ്ട് സന്തോഷ് പണ്ഡിറ്റ്. നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതിനോടൊപ്പം അഭിനയിക്കുകയും ചെയ്ത സന്തോഷ് ആദ്യമായാണ് ഒരു സൂപ്പര്‍താരത്തിനൊപ്പം അഭിനയിക്കാനെത്തുന്നത്.