കൊച്ചി: കോവിഡ് രോഗികള്‍ക്ക് സഹായവുമായി നടന്‍ മമ്മൂട്ടി. കോവിഡ് രോഗകള്‍ക്കായി വൈറ്റമിന്‍ മരുന്നുകള്‍, പള്‍സ് ഓക്‌സിമീറ്ററുകള്‍ എന്നിവ മമ്മൂട്ടി ഹൈബിഡന്‍ എം.പിക്ക് കൈമാറി. നടന്‍ പിഷാരടിയും ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു.
40 ദിവസത്തിനിടെ 28 ലക്ഷം രൂപയുടെ മരുന്നുകള്‍ കോവിഡ് രോഗികള്‍ക്കായി ഹൈബി ഈഡന്‍ വിതരണം ചെയ്തിട്ടുണ്ട്.
കോവിഡ് രോഗികള്‍ക്ക് മരുന്ന് വിതരണത്തിനായി രാവിലെ 9 മണി മുതല്‍ രാത്രി 9 മണിവരെ ഹെല്‍പ് ഡെസ്‌ക്ക്‌
എം പിയുടെ നേത്യത്വത്തില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്.