കേരളത്തിന്റെ മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്നു. സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്നത്. ബോബി സഞ്ജയ് ആണ് തിരക്കഥ. പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്വഭാവമുള്ള സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും.

ചിത്രത്തിന് പേരിട്ടിട്ടില്ല. 27 വര്‍ഷങ്ങള്‍ക്കുമുമ്പ് ബാലചന്ദ്ര മേനോന്റെ നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തില്‍ മമ്മൂട്ടി ഒരു മന്ത്രിയുടെ വേഷത്തിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വേഷം ചെയ്യാന്‍ മമ്മൂട്ടി തയാറല്ലായിരുന്നെങ്കില്‍ പ്രോജക്ട് തന്നെ ഉപേക്ഷിക്കുമായിരുന്നുവെന്ന് സന്തോഷ് വിശ്വനാഥ് പറഞ്ഞു. വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീനിവാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഈ വര്‍ഷം പൂര്‍ത്തിയാക്കാനുള്ള ചിത്രങ്ങള്‍ക്ക് ശേഷമായിരിക്കും മമ്മൂട്ടി സന്തോഷിന്റെ ചിത്രത്തിന്റെ ഭാഗമാകുക. സമകാലീന കേരള രാഷ്ട്രീയത്തില്‍ ഒരു മുഖ്യമന്ത്രി എങ്ങനെ ആകണമെന്ന സന്ദേശം കൂടി മമ്മൂട്ടിയുടെ കഥാപാത്രം നല്‍കുെന്ന് സന്തോഷ് പറഞ്ഞു.