ലോക്ഡൗണ്‍ കാലത്ത് മമ്മുട്ടി വര്‍ക്ഔട്ട് ചിത്രം പങ്കുവെച്ചത് സാമൂഹ്യമാധ്യമങ്ങളിലടക്കം ശ്രദ്ധേയമായിരുന്നു. യുവതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് മമ്മുക്കയെ പുകഴ്ത്തി രംഗത്തെത്തിയത്. അതിനിടെയാണ് ഗായികയും അവതാരികയുമായ റിമി ടോമി സമൂഹമാധ്യമത്തില്‍ ഒരു ചിത്രം പങ്കുവെക്കുന്നത്. ചിത്രത്തിന് നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു. അതിലൊന്നായിരുന്നു പ്രായത്തെ ചൊല്ലിയുള്ള കമന്റ്.

ചുവപ്പ് നിറമുള്ള വസ്ത്രം ധരിച്ച മെലിഞ്ഞ് അത്രയധികം സുന്ദരിയായിട്ടാണ് താരം ചിത്രത്തില്‍. സഹപ്രവര്‍ത്തകരും താരങ്ങളുമടക്കം നിരവധി പേരാണ് റിമിയെ വര്‍ണിച്ച് കൊണ്ട് കമന്റുകളിട്ടിരിക്കുന്നത്. കൂട്ടത്തില്‍ ‘നാല്‍പ്പത്തിയഞ്ചാം വയസ്സിലും എന്നാ ലുക്കാണ്. മമ്മൂക്ക കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ തന്നെ’ എന്നൊരാള്‍ കമന്റിട്ടിരുന്നു.

അതിന് റിമി കൊടുത്ത മറുപടിയാണ് അതിലും ശ്രദ്ധേയമായിരിക്കുന്നത്. ’45 അല്ല അന്‍പത് ആയിട്ടുണ്ട് അറിഞ്ഞില്ലായിരുന്നോ’, എന്നായിരുന്നു റിമി ടോമി ചിരിച്ചു കൊണ്ട് റിപ്ലേ നല്‍കിയിരിക്കുന്നത്. ഇയാള്‍ക്ക് മാത്രമല്ല തന്റെ പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്ന എല്ലാവര്‍ക്കും തന്നെ മറുപടി കൊടുത്തിട്ടുണ്ട് താരം.

മറുപടി വൈറലായതോടെ റിമിയുടെ പ്രായത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായി. റിമിക്ക് 45 വയസ്സ് ഉണ്ടോ എന്നായിരുന്നു പലരുടെയും സംശയം. ഇപ്പോഴും ചുള്ളത്തിയായിരിക്കുന്നതിന്റെ രഹസ്യമാണ് ആരാധകര്‍ക്ക് അറിയേണ്ടത്. റിമിയെ ലേഡി മമ്മൂട്ടി എന്നും പലരും പറഞ്ഞു.

ചര്‍ച്ചകള്‍ വര്‍ധിച്ചതോടെ യഥാര്‍ഥ പ്രായം റിമി ടോമി വെളിപ്പെടുത്തി. ‘നാല്‍പത്തിയഞ്ചു വയസ്സാകാന്‍ ഇനിയും എട്ട് വര്‍ഷം കൂടി എടുക്കും കേട്ടോ’ എന്നായിരുന്നു ഗായികയുടെ മറുപടി. പോസ്റ്റിനു പിന്നാലെ വീണ്ടും ആരാധകരുടെ പ്രതികരണങ്ങള്‍ എത്തി. പ്രായം ഒക്കെ വെറും നമ്പര്‍ മാത്രമാണെന്നും എന്നും ഇരുപതുകാരിയായി മാത്രമേ തോന്നൂ എന്നുമാണ് ആരാധകപക്ഷം.