കൊച്ചി: ഗായികയും അവതാരകയുമായ റിമി ടോമി വിവാഹ മോചിതയാവുന്നു. ഏപ്രില്‍ പതിനാറിന് എറണാകുളം കുടുംബകോടതിയില്‍ ഇരുവരും വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. 2008-ലായിരുന്നു റോയ്‌സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം.

പരസ്പര സമ്മതത്തോടെയാണ് ഇരുവരും പിരിയുന്നതെന്നാണ് വിവരം. മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തുകയും ചെയ്തു.

സിനിമയില്‍ അഭിനയിക്കുന്നതിനോട് ഭര്‍ത്താവിന് എതിര്‍പ്പുണ്ടെന്ന് റിമി നേരത്തെ പറഞ്ഞിരുന്നു. താരത്തിന്റെ അവതരണ ശൈലി ഏറെ ജനകീയമാണ്.