ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി മാടമ്പി മനസുള്ള വഞ്ചകനും പിന്തിരിപ്പനുമായിരുന്നുവെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. യഥാര്‍ത്ഥ രാഷ്ട്രപിതാവ് മുഗള്‍ ചക്രവര്‍ത്തി അക്ബറാണെന്നും അദ്ദേഹം പറഞ്ഞു. കര്‍മ്മം നോക്കുമ്പോള്‍ ഗാന്ധി ഒരു ബ്രിട്ടീഷ് ചാരന്‍ മാത്രമായിരുന്നു. ഇന്ത്യയോട് അങ്ങേയറ്റം ദ്രോഹങ്ങളെ ചെയ്തിട്ടുള്ളൂ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത് ഗാന്ധിയാണെന്ന് പറയുന്നത് തെറ്റാണ്.

ഭഗത് സിങ്, സൂര്യസെന്‍, ചന്ദ്രശേഖര്‍ ആസാദ്, ബിസ്മില്‍ അഷ്ഫാഖുല്ല, രാജ്ഗുരു, ഖുദിറാം ബോസ് തുടങ്ങി തൂക്കിലേറ്റപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തവര്‍ക്ക് എന്തു കൊണ്ടാണ് നാം പ്രതിമകള്‍ നിര്‍മിക്കാത്തത്?- അദ്ദേഹം ചോദിച്ചു. ഗാന്ധിയുടെ സാമ്പത്തിക ആശയങ്ങളായ ചര്‍ക്ക, ഖാദി, ഗ്രാമങ്ങളുടെ സ്വയംപര്യാപ്തത തുടങ്ങിയവ സമ്പൂര്‍ണമായ അസംബന്ധങ്ങളായിരുന്നു. ‘ഗാന്ധിയെക്കുറിച്ചുള്ള സത്യം’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.