പാരീസ്: ലോക ഫുട്‌ബോളില്‍ മറ്റൊരു വമ്പന്‍ താരത്തിനു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഫ്രാന്‍സിന്റെ മിന്നും താരം കിലിയന്‍ എംബാപ്പെയുടെ പരിശോധനാഫലമാണ് പോസിറ്റീവായിരിക്കുന്നത്. ഇതോടെ ഇന്നു രാത്രി ക്രൊയേഷ്യക്കെതിരായ യുവേഫ നാഷന്‍സ് ലീഗ് മല്‍സരത്തില്‍ ഫ്രഞ്ച് ടീമിനായി അദ്ദേഹം കളിക്കില്ല.

അതേസമയം എംബാപ്പെയുടെ ക്ലബായ പിഎസ്ജിയില്‍ കൊവിഡ് പിടിമുറുക്കിയിരിക്കുകയാണ്. കൊവിഡ് പോസിറ്റീവ് ആകുന്ന ഏഴാം പിഎസ്ജി താരമാണ് കിലിയന്‍ എംബാപ്പെ. ക്ലബിന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ആണ് പോസിറ്റീവ് ആയ ആദ്യ താരങ്ങളിലൊരാള്‍. അര്‍ജന്റീനന്‍ താരങ്ങളായ എയ്ഞ്ചല്‍ ഡി മരിയ, ലിയനാര്‍ഡോ പരേഡസ് എന്നിവര്‍ക്കും നെയ്മര്‍ക്കൊപ്പം രോഗം സ്ഥിരീകരിച്ചിരുന്നു.