Connect with us

Football

ഫിഫ ബെസ്റ്റ് 2023; പട്ടികയില്‍ സൂപ്പര്‍ താരങ്ങളായ മെസിയും, ഹാളണ്ടും, എംബാപ്പെയും

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ബ്രസീല്‍ മിന്നും താരം നെയ്മറിനും പട്ടികയില്‍ സ്ഥാനം ലഭിച്ചില്ല.

Published

on

ഇത്തവണത്തെ ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാര പട്ടിക പുറത്ത്. സൂപ്പര്‍ താരം ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാലണ്ട് എന്നിവരടക്കം 12 താരങ്ങളാണ് ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടിയത്. അതേസമയം പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ബ്രസീല്‍ മിന്നും താരം നെയ്മറിനും പട്ടികയില്‍ സ്ഥാനം ലഭിച്ചില്ല.

ഫിഫയുടെ നിലവിലെ മികച്ച പുരുഷതാരമായ ലയണല്‍ മെസ്സി ഇത്തവണയും പുരസ്‌കാര പോരാട്ടത്തിനുണ്ട്. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയാണ് മെസ്സിക്ക് ശക്തമായ വെല്ലുവിളിയുയര്‍ത്തി പട്ടികയിലുള്ളത്. 2022 ഖത്തര്‍ ലോകകപ്പിലെ ഫൈനലില്‍ അര്‍ജന്റീനയ്ക്കെതിരായി ഹാട്രിക് നേടിയ എംബാപ്പെ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായിരുന്നു. നിലവില്‍ ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജര്‍മ്മന്റെ താരമാണ് 24കാരനായ കിലിയന്‍ എംബാപ്പെ.

ട്രെബിള്‍ വിജയത്തിന് ശേഷം മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങള്‍ക്കാണ് പട്ടികയില്‍ ആധിപത്യം. 2022-23 സീസണില്‍ പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ്, ചാമ്പ്യന്‍സ് ലീഗ് എന്നിവ നേടിയ സിറ്റിയ്ക്ക് വേണ്ടി 52 ഗോളുകള്‍ നേടിക്കൊടുത്ത യുവതാരം എര്‍ലിങ് ഹാലണ്ടാണ് പുരസ്‌കാര പട്ടികയിലെ മറ്റൊരു മത്സരാര്‍ഥി. 23കാരനായ സൂപ്പര്‍ താരത്തെ യുവേഫ പ്ലേയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം തേടിയെത്തുകയും ബാലണ്‍ ദി ഓര്‍ പുരസ്‌കാര പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു. 2023 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ സിറ്റിയുടെ വിജയ ഗോള്‍ നേടിയ റോഡ്രി, ബാഴ്‌സലോണയിലേക്ക് പോകുന്നതിന് മുമ്പ് സിറ്റിയെ ട്രെബിള്‍ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ ഇല്‍കെ ഗുണ്ടോഗനും പട്ടികയിലുണ്ട്. കെവിന്‍ ഡി ബ്രൂയ്നെ,ലോകകപ്പ് വിജയി ജൂലിയന്‍ അല്‍വാരസ്, ബെര്‍ണാഡോ സില്‍വ എന്നിവര്‍ സിറ്റി ടീമംഗമായ ഹാലണ്ടിനൊപ്പം ഷോര്‍ട്ട്‌ലിസ്റ്റില്‍ ഇടം നേടി

Football

രക്ഷകനായി വീണ്ടും ലൂണ; ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം വിജയം

ദിമിത്രിയോസ് ഡയമന്റകോസിന്റെ അസിസ്സ്റ്റിലാണ് ലൂണ ഗോള്‍ നേടിയത്

Published

on

കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ മഞ്ഞക്കടലിനെ സാക്ഷിയാക്കി ഐഎസ്എല്‍ പത്താം സീസണിലെ രണ്ടാം മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്.സിയെ തകര്‍ത്തു വിട്ട് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 74ാം മിനിറ്റില്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയ ഗോള്‍ നേടിയത്.

ദിമിത്രിയോസ് ഡയമന്റകോസിന്റെ അസിസ്സ്റ്റിലാണ് ലൂണ ഗോള്‍ നേടിയത്. ബ്ലാസ്‌റ്റേഴ്‌സിനായി 12ാം ഗോള്‍ നേടിയ ലൂണയാണ് കളിയിലെ താരം.

ആദ്യ പകുതിയിലടക്കം നിരവധി അവസരങ്ങള്‍ ഇരുടീമിനും ലഭിച്ചെങ്കിലും ഒന്നും ഗോള്‍ വലക്കടത്താന്‍ സാധിച്ചില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ മിന്നും സേവുകള്‍ ബ്ലാസ്‌റ്റേഴ്‌സിന് മുതല്‍ക്കൂട്ടായി. രണ്ട് കളിയില്‍ 6 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് ടേബിളില്‍ രണ്ടാമതാണ്.

Continue Reading

Football

ഏഷ്യന്‍ ഗെയിംസ്: ഫുട്‌ബോളില്‍ സൗദിയോട് തോറ്റു; ഇന്ത്യ പുറത്തായി

മുഹമ്മദ് ഖലീല്‍ മറാന്‍ നേടിയ ഇരട്ട ഗോളുകളാണ് സൗദിയെ വിജയത്തിലെത്തിച്ചത്

Published

on

ഏഷ്യന്‍ ഗെയിംസ് ഫുട്ബാളില്‍ ഇന്ത്യ പുറത്ത്. പ്രീക്വര്‍ട്ടര്‍ മത്സരത്തില്‍ സൗദി അറേബ്യയുമായി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. മുഹമ്മദ് ഖലീല്‍ മറാന്‍ നേടിയ ഇരട്ട ഗോളുകളാണ് സൗദിയെ വിജയത്തിലെത്തിച്ചത്.

ആറാം മിനിറ്റില്‍തന്നെ സൗദിക്ക് ആദ്യ അവസരം ലഭിച്ചു. ഹൈതം അസ്‌രിയുടെ ഷോട്ട് ധീരജ് കൈയിലൊതുക്കിയപ്പോഴേക്കും ഓഫ്‌സൈഡ് ഫ്‌ലാഗ് ഉയര്‍ന്നിരുന്നു. 14ാം മിനിറ്റിലാണ് ഇന്ത്യക്ക് ആദ്യ അവസരം ലഭിച്ചത്. എന്നാല്‍, ബോക്‌സിന് പുറത്തുനിന്ന് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തൊടുത്ത ഷോട്ട് സൗദി ഗോള്‍കീപ്പര്‍ അഹ്മദ് അല്‍ ജുബയ നിഷ്പ്രയാസം പിടിച്ചെടുത്തു.

രണ്ടാം പകുതി തുടങ്ങി ആറ് മിനിറ്റായപ്പോഴേക്കും സൗദി ആദ്യ ഗോള്‍ നേടി. രണ്ടാം പകുതി തുടങ്ങി ആറ് മിനിറ്റായപ്പോഴേക്കും സൗദി ആദ്യ ഗോള്‍ നേടി.

Continue Reading

Football

ഏഷ്യന്‍ ഗെയിംസ്: ഫുട്‌ബോളില്‍ ഇന്ത്യ പ്രീ ക്വാര്‍ട്ടറില്‍

ഇന്ത്യക്കായി 23ആം മിനിട്ടില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഗോള്‍ നേടിയപ്പോള്‍ 74ആം മിനിട്ടില്‍ ക്യാവ് ഹ്‌ത്വേ മ്യാന്മറിന്റെ സമനില ഗോള്‍ നേടി

Published

on

ഏഷ്യന്‍ ഗെയിംസ് ഫുട്ബാളില്‍ ഇന്ത്യ പ്രീ ക്വാര്‍ട്ടറില്‍. മ്യാന്മറുമായുള്ള മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് അവസാന പതിനാറിലേക്ക് മുന്നേറിയത്. 13 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസിന്റെ നോക്കൗട്ടില്‍ പ്രവേശിക്കുന്നത്.

ഇന്ത്യക്കായി 23ആം മിനിട്ടില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഗോള്‍ നേടിയപ്പോള്‍ 74ആം മിനിട്ടില്‍ ക്യാവ് ഹ്‌ത്വേ മ്യാന്മറിന്റെ സമനില ഗോള്‍ നേടി. 23ആം മിനിട്ടില്‍ ഒരു പെനാല്‍റ്റിയിലൂടെയാണ് ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഇന്ത്യക്കായി നായകന്‍ ഗോള്‍ നേടുന്നത്.

റഹീം അലിക്കെതിരായ ഫൗളിനു ലഭിച്ച പെനാല്‍റ്റി ഛേത്രി അനായാസം ഗോളാക്കി. 74ആം മിനിട്ടില്‍ ഒരു ഹെഡറിലൂടെ ക്യാവ് ഹ്‌ത്വേ മ്യാന്മറിന്റെ സമനില ഗോള്‍ കണ്ടെത്തി. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ത്യ സൗദി അറേബ്യയെ നേരിടും.

 

Continue Reading

Trending