കോഴിക്കോട്: മെഡി ഫെഡ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ മോഡല്‍ എന്‍ട്രന്‍സ് എക്‌സാം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടന്നു. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിദ്യാര്‍ഥികളുടെ പരീക്ഷസമ്മര്‍ദം കുറക്കുക, അതോടൊപ്പം ഒ.എം.ആര്‍ പേപ്പറില്‍ ഉത്തരം ചെയ്യുന്ന രീതി പരിചയപ്പെടുത്തി, മത്സര പരീക്ഷക്ക് വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ പരീക്ഷയെ കൊണ്ടു മെഡി ഫെഡ് ഉദ്ദേശിച്ചത്.

കൂടാതെ ഒരു ഡോക്ടര്‍ ആവുക എന്ന സ്വപ്നം കൊണ്ടു നടക്കുന്നവര്‍ക്ക് സാമ്പത്തിക പിന്നോക്കം കൊണ്ടു നല്ല പരിശീലം ലഭിക്കാത്തത് മൂലം ആ സ്വപ്നം ഉപേക്ഷിക്കേണ്ടി വരുന്ന, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങ് നല്‍കും എന്നു മെഡി ഫെഡ് സംസ്ഥാന ചെയര്‍മാന്‍ ഡോ. ഔസ് എസ്, കണ്‍വീനര്‍ ഡോ. പി.ടി.എ കബീര്‍, ട്രഷറര്‍ കെ.കെ നവാസ് ഷെരീഫ് എന്നിവര്‍ അറിയിച്ചു. ഡോ. നാസിം, ഡോ.ശഹദ്, മുനവിര്‍, ജസീം ബിന്‍ മുഹമ്മദ്, നസീര്‍ പുറത്തില്‍ ഡോ. ഇര്‍ഷാദ് പാലക്കല്‍, ഷാഹീര്‍ എന്നിവര്‍ എക്‌സാം കണ്‍ട്രോളര്‍മാരായിരുന്നു.