Connect with us

kerala

‘വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മനസ് മൃഗങ്ങളേക്കാൾ ക്രൂരം’; മന്ത്രിയെ വേദിയിലിരുത്തി അൻവറിന്‍റെ വിമർശനം

ഉദ്യോഗസ്ഥർ വളരെ മോശമായാണ് ജനങ്ങളോട് പെരുമാറുന്നതെന്നും അൻവർ പറഞ്ഞു.

Published

on

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മനസ് വന്യമൃഗങ്ങളേക്കാൾ ക്രൂരമാണെന്നും വനത്തിനുള്ളിൽ അനാവശ്യമായി കെട്ടിടങ്ങൾ പണിയുകയാണെന്നും പി.വി. അൻവർ എംഎൽഎ. വനം – വന്യജീവി സംരക്ഷണത്തിനു മാത്രമല്ല, മനുഷ്യ സംരക്ഷണത്തിനും മന്ത്രി വേണ്ട അവസ്ഥയാണുള്ളത്. ഉദ്യോഗസ്ഥർ വളരെ മോശമായാണ് ജനങ്ങളോട് പെരുമാറുന്നതെന്നും അൻവർ പറഞ്ഞു. നിലമ്പൂരിൽ വനം വകുപ്പിന്‍റെ കെട്ടിടോദ്ഘാടന പരിപാടിയിൽ മന്ത്രി എ.കെ. ശശീന്ദ്രനെ വേദിയിലിരുത്തിയായിരുന്നു അൻവറിന്‍റെ വിമർശനം.

നേരത്തെ പോലീസ് അസോസിയോഷന്‍റെ സമ്മേളനത്തിൽ എസ്പിക്കും ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കും നേരെ അൻവർ വിമർശനമുന്നയിച്ചിരുന്നു. ഇത് പിന്നീട് എഡിജിപിക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കുമെതിരെ വരെയുള്ള വിമർശനമായി മാറിയിരുന്നു. ഈ വിവാദത്തിൽ ഇനി പ്രതികരിക്കാനില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ വിമർശനങ്ങളുമായി അൻവർ രംഗത്തുവന്നത്.

ആവശ്യങ്ങളുമായി സമീപിക്കുന്ന ജനത്തെ ഉദ്യോഗസ്ഥർ പരിഗണിക്കുന്നില്ല. വന്യമൃഗത്തിൽനിന്ന് രക്ഷ നേടാനായി ഫെൻസിങ് സ്ഥാപിക്കാൻ ആവശ്യപ്പെടുമ്പോൾ പണമില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ അവരുടെ സൗകര്യം വർധിപ്പിക്കാനും പുതിയ കെട്ടിടങ്ങൾ നിർമിക്കാനുമായി കോടികൾ ചെലവഴിക്കുന്നു. ഇതിന് യാതൊരു മാനദണ്ഡവുമില്ല.

നിലമ്പൂരിൽ നേരത്തെ ഉണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ യാതൊരു മാനുഷിക പരിഗണയും കാണിച്ചിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലാണെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥരെ ജനം കൈയേറ്റം ചെ‍യ്യുമെന്നും അൻവർ പറഞ്ഞു. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഇക്കാര്യങ്ങൾ പറയാൻ കഴിയുമോ എന്ന് ഉറപ്പില്ലാത്തതുകൊണ്ടാണ് ഇപ്പോൾ പറയുന്നതെന്നും അൻവർ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എസ്.എഫ്.ഐ ക്യാമ്പസിലും പൊതു സമൂഹത്തിലും വെറുക്കപ്പെട്ടു: മാത്യൂ കുഴൽനാടൻ

കേരളത്തിന്റെ പൊതുസമൂഹത്തിന് അപവാദമായ സംഭവങ്ങളാണ് യൂനിവേഴ്സിറ്റി കോളജിൽ എസ്.എഫ്.ഐ പ്രവർത്തകർ കാണിക്കുന്നതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.

Published

on

യൂനിവേഴ്സിറ്റി കോളജിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ ക്രൂരമായി മർദിച്ച എസ്.എഫ്.ഐ പ്രവർത്തകരെ മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രതിഷേധ മാർച്ച് നടത്തി. എം.എൽ.എ ഹോസ്റ്റലിന് സമീപം ആരംഭിച്ച മാർച്ച് അയ്യങ്കാളി ഹാളിന് സമീപം പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. പ്രതിഷേധയോഗം ഡോ.മാത്യൂ കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റെ പൊതുസമൂഹത്തിന് അപവാദമായ സംഭവങ്ങളാണ് യൂനിവേഴ്സിറ്റി കോളജിൽ എസ്.എഫ്.ഐ പ്രവർത്തകർ കാണിക്കുന്നതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. അപരിഷ്കൃതമായ സമൂഹത്തിൽ പോലും നടക്കാത്ത സംഭവമാണിത്. ഭിന്നശേഷി വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച എസ്.എഫ്.ഐ പ്രവർത്തകരെ ഇതുവരെയും അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിൻറേത്.

എസ്.എഫ്.ഐ എന്ന പ്രസ്ഥാനം ക്യാമ്പസിലും പൊതുസമൂഹത്തിലും വെറുക്കപ്പെട്ടു.അധ്യാപകർ പോലും ഭയപ്പാടിലാണ്. സിപിഎമ്മിന് പോലും എസ്.എഫ്.ഐയെ നിയന്ത്രിക്കാൻ കഴിയുന്നില്ല ലഹരി പിടിച്ച വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐ മാറിയെന്നും അതിനെ ചങ്ങലയ്ക്കിടണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡൻറ് ഗോപു നെയ്യാർ അധ്യക്ഷത വഹിച്ചു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽസംഘർഷമുണ്ടായി .ആറ് തവണ മാർച്ചിനു നേരെ ജലപീരങ്കി പ്രയോഗിച്ചു.

Continue Reading

kerala

ക്രെയിന്‍ സ്‌കൂട്ടറിലിടിച്ച് നഴ്‌സിങ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പെരിന്തൽമണ്ണ ജൂബിലി ജം‌ക്‌ഷനിൽനിന്ന് സ്കൂട്ടർ തിരിക്കാനായി നിൽക്കുമ്പോൾ ക്രെയിനിന്റെ മുൻചക്രം സ്കൂട്ടറിനു പിന്നിൽ ഇടിച്ചു.

Published

on

സ്കൂട്ടറിൽ ക്രെയിനിടിച്ച് നഴ്സിങ് വിദ്യാർഥിനി മരിച്ചു. ഇഎംഎസ് നഴ്സിങ് കോളജിന് സമീപം താമസിക്കുന്ന പി നേഹ (21) ആണ് മരിച്ചത്. പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ പെരിന്തൽമണ്ണ ജൂബിലി ജംഗ്‌ഷനിൽ ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്.

സ്കൂട്ടറിന്റെ പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്നു നേഹ. പെരിന്തൽമണ്ണ ജൂബിലി ജം‌ഗ്‌ഷനിൽനിന്ന് സ്കൂട്ടർ തിരിക്കാനായി നിൽക്കുമ്പോൾ ക്രെയിനിന്റെ മുൻചക്രം സ്കൂട്ടറിനു പിന്നിൽ ഇടിച്ചു.

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിനു പിന്നിൽ ഇരിക്കുകയായിരുന്ന നേഹ റോഡിലേക്ക് വീണു. ക്രെയിനിന്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങിയാണ് മരണം. അൽഷിഫ നഴ്സിങ് കോളജിലെ മൂന്നാംവർഷ ബിഎസ്‌സി വിദ്യാർഥിനിയാണ്.

Continue Reading

kerala

വൈദ്യുതി നിരക്ക് വര്‍ധന; കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്‌; പിണറായിയുടെ ഭരണത്തില്‍ ജനം പൊറുതിമുട്ടിയെന്ന് കെ സുധാകരന്‍

ഇത് അഞ്ചാം തവണയാണ് പിണറായി സര്‍ക്കാര്‍ നിരക്കു കൂട്ടുന്നത്.

Published

on

വൈദ്യുതി നിരക്ക് കുത്തനേ കൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരേ കോണ്‍ഗ്രസ് ശക്തമായ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. വൈദ്യുതി നിരക്ക് കൂട്ടിയ നടപടി തികഞ്ഞ പിടിപ്പുകേടും ധിക്കാരവുമാണ്. ഇത് അഞ്ചാം തവണയാണ് പിണറായി സര്‍ക്കാര്‍ നിരക്കു കൂട്ടുന്നത്. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുധാകരന്‍ പറഞ്ഞു.

വൈദ്യുതി വാങ്ങുന്നതിനുള്ള ദീര്‍ഘകാല കരാര്‍ യാതൊരു ആസൂത്രണവുമില്ലാതെ റദ്ദാക്കിയത് എന്തിനുവേണ്ടിയായിരുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള എല്ലാ സാധനങ്ങളും ഇപ്പോള്‍ വിലവര്‍ധനവിന്റെ പിടിയിലാണ്.

വൈദ്യുതി നിരക്ക് വര്‍ധന ജനജീവിതം കൂടുതല്‍ ദുസഹമാക്കും. പിണറായിയുടെ ഭരണത്തില്‍ ജനം പൊറുതിമുട്ടി. നിരക്കു കൂട്ടിയ നടപടി അടിയന്തരമായി റദ്ദാക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

Continue Reading

Trending