Connect with us

kerala

സുജിത് ദാസ് വിശുദ്ധന്‍, അജിത് കുമാര്‍ പരിശുദ്ധന്‍, സഖാക്കളെ നാംമുന്നോട്ട്; ഇടത് സര്‍ക്കാറിനെ ട്രോളി പി.വി അന്‍വര്‍

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പരോക്ഷമ വിമര്‍ശനം.

Published

on

മലപ്പുറം മുന്‍ എസ്.പിയായിരുന്ന സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സി.പി.എമ്മിനെയും സര്‍ക്കാരിനെയും ട്രോളി നിലമ്പൂര്‍ മുന്‍ എം.എല്‍.എ പി.വി. അന്‍വര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പരോക്ഷമ വിമര്‍ശനം.

എസ്.പി. സുജിത് ദാസ് വിശുദ്ധന്‍, എം.ആര്‍.അജിത് കുമാര്‍ പരിശുദ്ധന്‍, തൃശ്ശൂര്‍ പൂരം കലങ്ങിയിട്ടില്ല, കേരളത്തില്‍ വന്യമൃഗാക്രമണം ഇന്നുവരെ നടന്നിട്ടില്ല, കേരളത്തില്‍ ലഹരി ഉപയോഗവും വിപണനവും നടക്കുന്നേയില്ല എന്നാണ് അന്‍വര്‍ പരിഹസിക്കുന്നത്.

അന്‍വറിനെതിരേ സി.പി.എം. ഉയര്‍ത്തുന്ന കാര്യങ്ങളും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. എന്ത് പറഞ്ഞാലും സി.പി.എമ്മിനുള്ള മറുപടി പി.വി. അന്‍വര്‍ സ്വര്‍ണ്ണ കടത്തുകാരനാണ് എന്നാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എല്ലാറ്റിനും കൂടി ഉള്ളത് ഒറ്റ ഉത്തരമാണ്. പി.വി.അന്‍വര്‍ സ്വര്‍ണ്ണക്കടത്തുകാരനാണ്. എന്നാല്‍, എന്നെ അങ്ങ് പിടിക്കാനും കിട്ടുന്നില്ല. സഖാക്കളെ മുന്നോട്ട്, ഇത് കേരളമാണ്, ജനങ്ങള്‍ എല്ലാം വീക്ഷിക്കുന്നുണ്ടെന്നും അന്‍വറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അതേസമയം പി.വി.അന്‍വറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലാവധി ആറുമാസം പിന്നിട്ടതോടെയാണ് നടപടി പിന്‍വലിച്ചത്. കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്ത് സുജിത് ദാസ് റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും അടുത്ത പോസ്റ്റിങ് നല്‍കിയിട്ടില്ല.

എം.ആര്‍ അജിത്ത് കുമാറിനൊപ്പം സുജിത് ദാസിന് സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പി.വി അന്‍വര്‍ ആരോപിച്ചിരുന്നു. മലപ്പുറം എസ്.പി. ആയിരിക്കേ ക്യാമ്പ് ഓഫീസ് വളപ്പിലെ മരംമുറിയുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ച് അന്‍വര്‍ നല്‍കിയ കേസ് പിന്‍വലിക്കണമെന്ന് ഫോണിലൂടെ സുജിത് ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖ പുറത്തായത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

kerala

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

2 പേരുടെ നില ഗുരുതരം

Published

on

പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.

പാടൂര്‍ പാല്‍ സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്‌മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

റസീനയും റഹ്‌മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Published

on

കോഴിക്കോട്: പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.

അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

kerala

ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി

വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

Published

on

ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന്‍ ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

ആദിത്യന്‍ ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്‌റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന്‍ അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.

Continue Reading

Trending