kerala
‘മന്ത്രിമാരുടേത് നിലവാരം കുറഞ്ഞ ഷോ, മാപ്പു പറഞ്ഞ് കേസ് പിന്വലിക്കണം- കെ.സുധാകരന്
സഹജീവികള് കടലില് ജീവനുവേണ്ടി നിലവിളിക്കുകയും ഒരാളുടെ മൃതദേഹം കരയിലെത്തുകയും ചെയ്ത അതീവ വൈകാരിക അന്തരീക്ഷത്തില് സാന്ത്വനപ്പെടുത്തുകയും സഹായിക്കുകയും ചെയ്യേണ്ടതിനു പകരം മത്സ്യത്തൊഴിലാളികളെ കലാപകാരികളായി ചിത്രീകരിക്കാനാണ് മന്ത്രിമാര് ശ്രമിച്ചത്

മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത മുതലപ്പൊഴിയില് നിസഹായരായി നിലവിളിച്ച മത്സ്യത്തൊഴിലാളികളോട് ഷോ കാണിക്കരുതെന്ന് കല്പിച്ച മന്ത്രിമാരും അവര്ക്കുവേണ്ടി ശബ്ദമുയര്ത്തിയ ലത്തീന് അതിരൂപതാ വികാരി ജനറല് ഫാ.യൂജിന് പെരേരക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത മുഖ്യമന്ത്രിയും നാടിന് അപമാനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എം.പി.
മത്സ്യത്തൊഴിലാളികള് അതേ നാണയത്തില് തിരിച്ചടിച്ചിരുന്നെങ്കില് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന് ഓടിയതുപോലെ ഇവര്ക്കും ഓടേണ്ടിവരുമായിരുന്നു. 3 സഹജീവികള് കടലില് ജീവനുവേണ്ടി നിലവിളിക്കുകയും ഒരാളുടെ മൃതദേഹം കരയിലെത്തുകയും ചെയ്ത അതീവ വൈകാരിക അന്തരീക്ഷത്തില് സാന്ത്വനപ്പെടുത്തുകയും സഹായിക്കുകയും ചെയ്യേണ്ടതിനു പകരം മത്സ്യത്തൊഴിലാളികളെ കലാപകാരികളായി ചിത്രീകരിക്കാനാണ് മന്ത്രിമാര് ശ്രമിച്ചത്. തീരദേശവുമായി ബന്ധമുള്ള മന്ത്രിമാരാണ് അധികാരം കിട്ടിയപ്പോള്, ആ പ്രദേശത്തെയും അവിടത്തെ ജനങ്ങളെയും അപമാനിക്കുന്നത്. തീരദേശത്തെ വോട്ടാണ് ഇവരെ മന്ത്രിമാരാക്കിയത് എന്ന യാഥാര്ത്ഥ്യം പോലും മറന്നു. മന്ത്രിമാര് തീരെ നിലവാരം കുറഞ്ഞ ഷോയാണ് തീരദേശത്ത് കാട്ടിയത്.
2018ലെ പ്രളയകാലത്ത് രക്ഷകരായി പ്രവര്ത്തിച്ചവരാണ് കേരളത്തിന്റെ സ്വന്തം സേനയെന്നു വിശഷിപ്പക്കപ്പെട്ട മത്സ്യത്തൊഴിലാളികള്. കേരളം വലിയ പ്രതിസന്ധിയെ നേരിട്ടപ്പോള് ജീവന് പണയംവച്ച് ഓടിയെത്താന് അവരുണ്ടായിരുന്നു. എന്നാല് അവര് ഒരു പ്രതിസന്ധിയെ നേരിട്ടപ്പോള് സാന്ത്വനിപ്പിക്കേണ്ടവര് അവരെ അപമാനിച്ചു. അല്പമെങ്കിലും ഉളുപ്പുണ്ടെങ്കില് മന്ത്രിമാര് മുതലപ്പൊഴിയിലെത്തി മത്സ്യത്തൊഴിലാളി സഹോദരങ്ങളോട് മാപ്പുപറയണമെന്ന് സുധാകരന് ആവശ്യപ്പെട്ടു.
നിരന്തരം മരണമുഖത്ത് കഴിയുന്നവരാണ് മത്സ്യത്തൊഴിലാളികള്. കഴിഞ്ഞ ആറുവര്ഷത്തിനിടെ 64ലധികം തീരദേശവാസികള്ക്കാണ് മുതലപ്പൊഴിയില് മാത്രം ജീവന് നഷ്ടമായത്. പുനരധിവാസം, തീരശോഷണം തടയാന് നടപടി തുടങ്ങി നേരത്തെ നല്കിയ ഉറപ്പുകളൊന്നും സര്ക്കാര് പാലിച്ചിട്ടില്ല. തീരശോഷണം പഠിക്കാന് നിയോഗിച്ച വിദഗ്ധസമിതി ഇടക്കാല റിപ്പോര്ട്ടും സമര്പ്പിച്ചില്ല. അശാസ്ത്രിയമായ ഹാര്ബര് നിര്മ്മാണവും പുലിമുട്ട് നിര്മ്മാണത്തിലെ അപാകതയും ഡ്രഡ്ജിംഗ് കാര്യക്ഷമമായി നടക്കാത്തതും തീരദേശമേഖലകളില് അപകടങ്ങള് വിളിച്ചുവരുത്തുന്നു. ആര്ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ ഉള്പ്പെടെയുള്ളവര്ക്കെതിരേയുള്ള കേസുകള് സര്ക്കാര് ഇതുവരെ പിന്വലിച്ചിട്ടില്ലന്നും സുധാകരന് ചൂണ്ടിക്കാട്ടി.
kerala
സ്വര്ണവിലയില് വീണ്ടും വന് വര്ധന; പവന് 880 രൂപ കൂടി
കഴിഞ്ഞ ദിവസം ഒരു പവന് സ്വര്ണത്തിന്റെ വില 68,880 രൂപയായിരുന്നു

കൊച്ചി: കേരളത്തില് സ്വര്ണവിലയില് വന് വര്ധന. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് കൂടിയത്. നിലവില് ഒരു ഗ്രാം സ്വര്ണത്തിന്റെ വില 8720. പവന് 69,760 രൂപ എന്ന നിരക്കിലാണ് വില വര്ധനവ്. കഴിഞ്ഞ ദിവസം ഒരു പവന് സ്വര്ണത്തിന്റെ വില 68,880 രൂപയായിരുന്നു.
ലോകവിപണിയില് സ്വര്ണവിലയില് ഇടിവ് തുടരുകയാണ്. ആറ് മാസത്തിനിടെ ഒരാഴ്ചയില് ഉണ്ടാവുന്ന ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. വെളളിയാഴ്ച സ്വര്ണവിലയില് ലോക വിപണിയില് 0.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
GULF
ഇന്ഡിഗോ ഫുജൈറ-കണ്ണൂര് സര്വ്വീസ് ആരംഭിച്ചു

kerala
കഴുത്തിന് ആഴത്തില് മുറിവ്; മലപ്പുറത്ത് കടുവ ആക്രമണത്തില് കൊല്ലപ്പെട്ട ഗഫൂറിന്റെ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് പുറത്ത്
പൃഷ്ട ഭാഗത്തുനിന്ന് മാംസം കടിച്ചെടുത്തെന്നും ആഴത്തിലുള്ള മുറിവും രക്തം വാര്ന്നതുമാണ് മരണകാരണമെന്നും റിപ്പോര്ട്ടില് പറയുന്നു.

മലപ്പുറം കാളികാവില് കടുവ ആക്രമണത്തില് കൊല്ലപ്പെട്ട ഗഫൂറിന്റെ പാസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്. കഴുത്തിന് ആഴത്തില് കടിയേറ്റുവെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് പറയുന്നു. പൃഷ്ട ഭാഗത്തുനിന്ന് മാംസം കടിച്ചെടുത്തെന്നും ആഴത്തിലുള്ള മുറിവും രക്തം വാര്ന്നതുമാണ് മരണകാരണമെന്നും റിപ്പോര്ട്ടില് പറയുന്നു. ശരീരമാസകലം കടുവയുടെ പല്ലിന്റെയും നഖത്തിന്റെയും പാടുകള് ഉണ്ട്. മഞ്ചേരി മെഡിക്കല് കോളജിലാണ് പോസ്റ്റ്മോര്ട്ടം നടന്നത്.
അതേസമയം, കടുവയെ പിടികൂടാന് തിരച്ചില് ഊര്ജിതമായി തുടരുകയാണ്. വനം വകുപ്പ് കൂടുകളും ക്യാമറകളും സ്ഥാപിച്ചു. 50 ക്യാമറകളും മൂന്നു കൂടുകളുമാണ് സ്ഥാപിച്ചത്. ഡോക്ടര് അരുണ് സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘം കാളികാവ് പാറശ്ശേരിയില് ക്യാമ്പ് ചെയ്യുകയാണ്. കടുവയെ കണ്ടെത്താന് ഇന്ന് ഡ്രോണുകള് പറത്തും. കടുവാ ദൗത്യത്തിന് ഉള്ള രണ്ടാമത്തെ കുങ്കിയാന ഇന്ന് എത്തും.
അതേസമയം ഗഫൂറിന്റെ മൃതദേഹം കല്ലാമൂല ജുമാ മസ്ജിദില് കബറടക്കി. ഗഫൂറിന്റെ കുടുംബത്തിനുള്ള ധനസഹായത്തിലെ ആദ്യ ഗഡു ഇന്ന് കൈമാറും. 14 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്. ഇതില് അഞ്ച് ലക്ഷമാണ് കൈമാറുക.
-
kerala3 days ago
തിരൂര് റെയില്വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
local3 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
News1 day ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന് വിദ്യാര്ത്ഥിയെ മോചിപ്പിക്കാന് ജഡ്ജി ഉത്തരവിട്ടു
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്
-
india2 days ago
‘ഞങ്ങള് രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്ക്കിയിലെ സര്വകലാശാലയുമായുള്ള കരാര് റദ്ദാക്കി ജെഎന്യു
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില് വൈദികനെ മരിച്ച നിലയില് കണ്ടെത്തി
-
kerala3 days ago
‘കേരളത്തില് ഷവര്മ കഴിച്ചു മരിച്ചവരില് ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്എസ്എസ് നേതാവ്
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്ശം; വനിതാ കമ്മിഷനില് പരാതി നല്കി ദേശീയ വനിതാ ലീഗ്