മുംബൈ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന് മുംബൈ വേദിയാകുമ്പോള്‍ ടീം ഇന്ത്യയില്‍ ഒരു പ്രത്യേകത. 1933ന് ശേഷം ഒരു മുംബൈ താരം ഇല്ലാതൊയണ് മുംബൈയില്‍ ഇന്ത്യ ടെസ്റ്റ് കളിക്കുന്നത്. നിലവില്‍ അജിങ്ക്യ രഹാനെയാണ് ടീം ഇന്ത്യയിലെ മുംബൈ താരം. പരിക്കേറ്റ രഹാനെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പുറത്തായിരുന്നു. പകരം കര്‍ണാടകക്കാരന്‍ മനീഷ് പാണ്ഡെയെയാണ് ഉള്‍പ്പെടുത്തിയത്.

അജിങ്ക്യ രഹാനെ
അജിങ്ക്യ രഹാനെ

അതേസമയം ഷമിയുടെ പകരക്കാരനായി ഷര്‍ദുല്‍ താക്കൂറിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അന്തിമ ഇലവനില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഷര്‍ദുല്‍ മുംബൈ നിവാസിയാണ്. മുംബൈയില്‍ 25ാം ടെസ്റ്റ് മത്സരത്തിനാണ് വേദിയാകുന്നത്. മുംബൈക്കാരായ അഞ്ചിലധികം താരങ്ങള്‍ ടീമില്‍ ഇടം നേടിയ ചരിത്രവുമുണ്ട്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യ ഫീല്‍ഡിങ് ചെയ്യുകയാണ്.