മുംബൈ: സുശാന്ത് സിങ് രജ്പുതിന്റെ മരണത്തെ ചുറ്റിപറ്റിയുള്ള മയക്കുമരുന്ന് ആരോപണത്തില്‍ ഭരണകക്ഷിയുമായി അടുപ്പമുള്ളവരെ സംരക്ഷിക്കുന്നുവെന്ന ബിജെപിയുടെ ആരോപണത്തില്‍ തിരിച്ചടിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍.

ചലച്ചിത്ര നിര്‍മാതാവ് സന്ദീപ് സിങിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പി.എം.നരേന്ദ്ര മോദി എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് സന്ദീപ് സിങ്. മയക്കുമരുന്ന് ഇടപാടുകാരുമായി സന്ദീപ് സിങ്ങിനുള്ള ബന്ധത്തെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

സന്ദീപ് സിങിന് ബിജെപിയുമായി എന്ത് ബന്ധമാണുള്ളത്. അതുപോലെ ബോളിവുഡുമായും മയക്കുമരുന്നു ലോബിയുമായി എങ്ങനെയുള്ള ബന്ധമാണ് തുടങ്ങിയ കാര്യങ്ങള്‍ സിബിഐ അന്വേഷിക്കും. സുശാന്തിന്റെ മരണത്തില്‍ ബിജെപിയുടെ പങ്ക് അന്വേഷിക്കണമെന്നും മഹാരാഷ്ട്രയിലെ എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് സഖ്യം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.