കോട്ടയം: മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളേജുകളില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫിനു മികച്ച വിജയം. മുവാറ്റുപുഴ ഇലാഹിയ ആര്‍ട്‌സ് കോളേജ്, പെരുമ്പാവൂര്‍ ഐ.എല്‍.എം ആര്‍ട്‌സ് കോളേജ്, എം.ഇ.എസ് അഡ്വാന്‍സ്ഡ് കോളേജ് ഇടത്തല, എം.ഇ.എസ് ആര്‍ട്‌സ് കോളേജ് കുന്നുകര, കെ.എം.ഇ.എ ആര്‍ട്‌സ് കോളേജ് ആലുവ, ആര്‍.യു ആര്‍ട്‌സ് കോളേജ് പള്ളിക്കര, മാര്‍ത്തോമ വുമണ്‍സ് കോളേജ്, പെരുമ്പാവൂര്‍ എന്നീ കോളേജുകളില്‍ എം.എസ്.എഫ് മുന്നണി യൂണിയന്‍ നേടി.

എറണാകുളം ഗവണ്‍മന്റ് ലോ കോളേജ്, മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ ഒറ്റ്ക്ക് മല്‍സരിച്ച് ശക്തമായ സാന്നിദ്ധ്യം തെളിയിച്ചു. ഈരാറ്റുപേട്ട എം.ഇ.എസ് കോളേജില്‍ ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറിയും, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറും എം.എസ്.എഫിന് ലഭിച്ചു. പായിപ്പാട് യൂണിവേഴ്‌സിറ്റി ബി.എഡ് കോളേജില്‍ യൂണിയന്‍ കൗണ്‍സിലറായി പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് ഫിറോസ് വായ്പൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. വിജയികളെ എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ ജന. സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അഭിനന്ദിച്ചു.