പാലക്കാട്: മുസ്‌ലിംലീഗ് പാലക്കാട് ജില്ലാ വൈസ്പ്രസിഡന്റ് സി.കെ അബ്ദുല്ല മാസ്റ്റര്‍ (60) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് വൈകീട്ട് നാലുമണിയോടെയായിരുന്നു നിര്യാണം.

അല്‍അമീന്‍ എഞ്ചിനീയറിങ് കോളജ് എജുക്കേഷണല്‍ ട്രസ്റ്റ് ജനറല്‍സെക്രട്ടറി, പ്രൊഫഷണല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി, പ്രൊഫഷണല്‍ മൈനോറിറ്റി അസോസിയേഷന്‍ സെക്രട്ടറി, കുളപ്പുള്ളി കെ.എം.ഐ.സി യതീംഖാന സെക്രട്ടറി, അല്‍ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: സാബിറ ടീച്ചര്‍ (പട്ടാമ്പി മണ്ഡലം വനിതാലീഗ് പ്രസിഡന്റ്). മക്കള്‍: ഡോ.മന്‍സൂര്‍, മുജീര്‍, മാജിത. ഖബറടക്കം നാളെ രാവിലെ പത്തുമണിക്ക് പട്ടാമ്പി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.