ചണ്ഡീഗഡ്: പൊതുസ്ഥലത്ത് നമസ്‌കരിച്ച മുസ്‌ലിംകളെ അക്രമിച്ച ഹിന്ദുത്വ തീവ്രവാദികളെ പിന്തുണച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാര്‍ ഖട്ടാര്‍. മുസ്‌ലിംകള്‍ വീട്ടിലോ പള്ളിയിലോ വെച്ചാണ് നമസ്‌കരിക്കേണ്ടത്. പൊതുസ്ഥലത്ത് വെച്ച് നമസ്‌കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

വീടുകളിലോ പള്ളികളിലൂടെ വെച്ച് നമസ്‌കരിക്കാന്‍ മുസ്‌ലിംകള്‍ തയ്യാറാവണം. മുസ്‌ലിംകള്‍ പൊതുസ്ഥലത്ത് വെച്ച് നമസ്‌കരിക്കുന്നത് വര്‍ധിച്ചു വരികയാണ്. ഇത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കും. സംസ്ഥാനത്ത് ക്രമസമാധാനം പരിപാലിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന്റേതാണ്. അത് സര്‍ക്കാര്‍ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് വെള്ളിയാഴ്ചയും ഗുഡ്ഗാവിലെ ഒഴിഞ്ഞ ഗ്രൗണ്ടില്‍ ജുമുഅ നമസ്‌കാരം നടത്തിയത് ഹിന്ദുത്വ തീവ്രവാദികള്‍ തടഞ്ഞിരുന്നു. ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഹിന്ദുത്വ തീവ്രവാദികളെ ന്യായീകരിച്ച് സംസാരിച്ചത്.