ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ ഒമ്പത് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. 10 ജവാന്‍മാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നാലുപേരുടെ സ്ഥിതി അതീവ ഗുരുതരമാണ്.

സി.ആര്‍.പി.എഫിന്റെ 212 ബറ്റാലിയനില്‍ പെട്ട സൈനികരാണ് മരിച്ചത്. കിസ്താര പ്രദേശത്തെ വനത്തില്‍ സൈനികര്‍ തിരച്ചില്‍ നടത്തുമ്പോള്‍ മൈന്‍ പൊട്ടിച്ചാണ് ആക്രമണം നടത്തിയത്.