ന്യൂഡല്‍ഹി: മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത്് നിന്നും ഇടതുപക്ഷ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍(മാവോയിസ്റ്റ് നെക്‌സല്‍ പോരാളികള്‍) തുടച്ചുനീക്കുമെന്ന് ആഭ്യന്ത്ര മന്ത്രി രാജ്‌നാഥ് സിങ്്. ഞായറാഴ്ച ലാപ്‌ടോണിലെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ (ആര്‍.എഫ്) 26ാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ സമയത്തിനുള്ളില്‍ ഇടതുപക്ഷ ഭീകര പ്രവര്‍ത്തനങ്ങളെ രാജ്യത്ത് നിന്ന് തുടച്ചുനീക്കും. ഇതിനായി സി.ആര്‍.പി.എഫിന്റെ ദൃഢനിശ്ചയവും പൊലീസിന്റെ കഠിനാധ്വാനവും മുതല്‍കൂട്ടാവുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
ഈ വര്‍ഷം 131 മാവോയിസ്റ്റുകളും തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്. നക്‌സല്‍ അക്രമങ്ങളുടെ എണ്ണം രാജ്യത്ത് വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. വര്‍ഷത്തില്‍ രാജ്യത്തുണ്ടാവുന്ന നക്‌സല്‍ ആക്രമണങ്ങളുടെ നിരക്ക് 126 ല്‍ നിന്ന് 10 മുതല്‍ 12 എണ്ണമായി ചുരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു
1,278 പേരെ പിടികൂടുകയും 58 നക്‌സല്‍ ഭീകരര്‍ കീഴടങ്ങുകയും ചെയ്തിട്ടുണ്ട്ന്നും ആഭ്യന്ത്ര മന്ത്രി രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.