india
ഇന്ത്യ-ചൈന അതിര്‍ത്തികള്‍ ഇപ്പോഴും അടയാളപ്പെടുത്തിയിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്
ഇന്ത്യ, ചൈന അതിര്‍ത്തി പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഇതുവരെ, പരസ്പരം സ്വീകാര്യമായ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ ചൈന വിയോജിപ്പുണ്ട്. അതിര്‍ത്തിയിലെ സാധാരണയുള്ള വിന്യാസം ചൈന അംഗീകരിക്കുന്നില്ല.

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തികള്‍ ഇപ്പോഴും അടയാളപ്പെടുത്തിയിട്ടില്ലെന്നത് ചൈന അംഗീകരിക്കു്ന്ന കാര്യമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
പാര്‍ലമെന്‍ന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ രണ്ടാം ദിനം ലോകസഭയില്‍ ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ സംസാരിക്കുകയാരുന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മന്ത്രിയുടെ പ്രസ്താവനയോടെയാണ് സഭ തുടങ്ങിയത്. ചൈന വിഷയത്തില്‍ പ്രത്യേക ചര്‍ച്ച വേണമെന്ന പ്രതിപക്ഷ കക്ഷികളുടെ ശക്തമായ ആവശ്യത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിരോധമന്ത്രി പ്രസ്താവന നടത്തുന്നത്.
ഇന്ത്യ, ചൈന അതിര്‍ത്തി പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഇതുവരെ, പരസ്പരം സ്വീകാര്യമായ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ ചൈന വിയോജിപ്പുണ്ട്. അതിര്‍ത്തിയിലെ സാധാരണയുള്ള വിന്യാസം ചൈന അംഗീകരിക്കുന്നില്ല. എന്നാല്‍ ഈ വിന്യാസം ഭൂമിശാസ്ത്രപരമായ വ്യവസ്ഥകള്‍ അടിസ്ഥാനമാക്കി നന്നായി സ്ഥാപിതമായ ഒന്നാണെന്നാണ് ഇന്ത്യ കണക്കാക്കുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളിലെ സമാധാനത്തിനായി ഉഭയകക്ഷി ബന്ധത്തിന്റെ കൂടുതല്‍ വികാസം അത്യാവശ്യമാണെന്ന് കരുതുന്നു. സ്ഥിതിഗതികള്‍ ഏകപക്ഷീയമായി മാറ്റാനുള്ള ശ്രമങ്ങള്‍ ഉഭയകക്ഷി കരാറുകളുടെ ലംഘനമാണെന്ന് നയതന്ത്ര ചാനലുകളിലൂടെ ഞങ്ങള്‍ ചൈനയെ അറിയിച്ചിട്ടുണ്ടെന്നും, രാജ്നാഥ് സിങ് പറഞ്ഞു.
അതേസമയം, ചൈനീസ് സൈനികരുടെ അക്രമം മുന്‍കാല കരാറുകളുടെ ലംഘനമാണെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനായി നമ്മള് സൈനിക വിന്യാസങ്ങള്‍ പ്രദേശത്ത് സംവിധാനപ്പെടുത്തിയിട്ടുണ്ടെന്നും ഏത് സാഹചര്യത്തെയും നേരിടാന്‍ നമ്മള് തയ്യാറാണെന്ന് നിങ്ങള്‍ക്ക് ഉറപ്പ് നല്കാന് ഞാന്‍ ആഗ്രഹിക്കുന്നെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
#WATCH Defence Minister Rajnath Singh makes a statement on India-China border issue, in Lok Sabha (Source: Lok Sabha TV) https://t.co/1dlRokI1It
— ANI (@ANI) September 15, 2020
അതേസമയം, രാജ്യസഭയുടെ രണ്ടാം ദിനം ഇന്നത്തേക്ക് പിരിഞ്ഞു. നാളെ രാവിലെ 9 മണിക്കാണ് ഇനിചേരുക. ലോക്സഭയിലെ പാര്‍ലമെന്റ് നടപടികളുടെ രണ്ടാം ദിവസം സഭയില്‍ എംപിമാരുടെ ശമ്പള അലവന്‍സിലെ വെട്ടിക്കുറവുകളും മറ്റ് പ്രധാന കാര്യങ്ങളും ചര്‍ച്ചയാവും.
കൊവിഡ് പകര്‍ച്ചവ്യാധിക്കിടയില്‍ ആറു മാസത്തിന് ശേഷം തിങ്കളാഴ്ചയാണ് പാര്‍ലമെന്റ് യോഗം വീണ്ടും ചേര്‍ന്നത്. കിഴക്കന്ഡ ലഢാഖിലെ നിയന്ത്രണ രേഖയിലെ ഗല്‍വാന്‍ താഴ്വരയില് ജൂണ്‍ 15 ന് 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം തുടരുകയാണ്. ചൈനയുടെ ഭാഗത്തും മരണങ്ങള് ഉണ്ടായെങ്കിലും വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
india
‘ബോള്‍ ദേഗ’: വെടിനിര്‍ത്തല്‍ അവകാശവാദങ്ങളില്‍ ട്രംപിനെ ‘നുണയന്’ എന്ന് വിളിക്കാന്‍ ധൈര്യമുണ്ടോ? മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
ട്രംപ് കള്ളം പറയുകയാണെങ്കില്‍ അത് പറയൂ. പാര്‍ലമെന്റില്‍ പറയൂ,’ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മോദിയെ വെല്ലുവിളിച്ചു.

വെടിനിര്‍ത്തല്‍ അവകാശവാദത്തിന്റെ പേരില്‍ ട്രംപിനെ ‘നുണയന്’ എന്ന് വിളിക്കാന്‍ ധൈര്യമുണ്ടോയെന്ന് മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി. ‘ബോള്‍ ദേഗ’ എന്തുകൊണ്ടാണ് പ്രധാനമന്ത്രി മിണ്ടാത്തത്? (ഇന്ത്യ-പാകിസ്ഥാന് വെടിനിര്‍ത്തലില്‍) ട്രംപ് കള്ളം പറയുകയാണെങ്കില്‍ അത് പറയൂ. പാര്‍ലമെന്റില്‍ പറയൂ,’ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മോദിയെ വെല്ലുവിളിച്ചു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാനത്തിന് മധ്യസ്ഥത വഹിക്കുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയതോടെ ചൊവ്വാഴ്ച ഓപ്പറേഷന് സിന്ദൂരത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ പാര്‍ലമെന്റില്‍ തീപാറുന്ന ചര്‍ച്ച നടന്നു.
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇടപെടലില്‍, ഓപ്പറേഷന് സിന്ദൂരത്തിന് പിന്നിലെ മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തെയും പ്രവര്‍ത്തന തന്ത്രത്തെയും ചോദ്യം ചെയ്തു. ‘നിങ്ങള്‍ക്ക് ഇന്ത്യന്‍ സായുധ സേനയെ ഉപയോഗിക്കണമെങ്കില്‍, നിങ്ങള്‍ക്ക് 100% രാഷ്ട്രീയ ഇച്ഛാശക്തിയും പ്രവര്‍ത്തന സ്വാതന്ത്ര്യവും ആവശ്യമാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു. ‘1971-ല്‍, ഏഴാമത്തെ കപ്പല്‍ ഇന്ത്യയിലേക്ക് നീങ്ങുമ്പോള്‍, ഇന്ദിരാഗാന്ധി ജനറല്‍ മനേക്ഷയോട് ആറ് മാസമോ ഒരു വര്‍ഷമോ എടുക്കാന്‍ പറഞ്ഞു, അതിനെ പ്രവര്‍ത്തന സ്വാതന്ത്ര്യം എന്ന് വിളിക്കുന്നു. അതാണ് യഥാര്‍ത്ഥ രാഷ്ട്രീയ ഇച്ഛാശക്തി.
ട്രംപിന്റെ അവകാശവാദങ്ങളെ നേരിട്ട് നേരിടാനും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി മോദിയെ വെല്ലുവിളിച്ചു.
‘എന്തുകൊണ്ടാണ് പ്രധാനമന്ത്രി മിണ്ടാത്തത്? ട്രംപ് കള്ളം പറയുകയാണെങ്കില്‍ അത് പറയൂ. പാര്‍ലമെന്റില്‍ പറയൂ.’
അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയില്‍ പ്രതിധ്വനിച്ചു, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് ഇടനിലക്കാരനായി ട്രംപ് നിരവധി അവസരങ്ങളില്‍ അവകാശവാദമുന്നയിക്കുമ്പോള്‍ ഇന്ത്യ എന്തുകൊണ്ട് നിശബ്ദത പാലിക്കുന്നുവെന്ന് ചോദിച്ചു. വെടിനിര്‍ത്തലിന് ഇടനിലക്കാരനാണെന്ന് ട്രംപ് 29 തവണ സമ്മതിച്ചിട്ടും എന്തുകൊണ്ടാണ് ഇന്ത്യ ഇപ്പോഴും അത് അംഗീകരിക്കാന്‍ തയ്യാറാകാത്തത്? ഖാര്‍ഗെ ചോദിച്ചു.
india
കന്യാസ്ത്രീകളുടെ അറസ്റ്റ്: സഭ അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ നാളെ പ്രതിഷേധം
പ്രതിഷേധത്തില്‍ വിവിധ സഭ നേതാക്കള്‍ പങ്കെടുക്കും.

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബിജെപിക്കെതിരെ സഭ അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ നാളെ പ്രതിഷേധം. നാളെ വൈകിട്ട് തിരുവനന്തപുരത്താണ് പ്രതിഷേധം. പ്രതിഷേധത്തില്‍ വിവിധ സഭ നേതാക്കള്‍ പങ്കെടുക്കും.
സംഭവത്തില്‍ പ്രതിഷേധിച്ച് തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തും. തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തൃശൂര്‍ അതിരൂപതാ സഹായം മെത്രാന് മാര്‍ ടോണി നീലങ്കാവില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
പാലക്കാട് രൂപതയുടെ നേതൃത്വത്തിലും പ്രതിഷേധം നടത്തും. പാലക്കാട് ബിഷപ്പ് പീറ്റര്‍ കൊച്ചുപുരക്കല്‍, സുല്‍പേട്ട് ബിഷപ്പ് ആന്റണി അമീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രകടനവും പ്രതിഷേധ സംഗമവും നടത്തുന്നത്.
കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പാര്‍ലമെന്റിന് പുറത്ത് യുഡിഎഫ് എംപിമാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കന്യാസ്ത്രീകളെയല്ല, അവരെ ആക്രമിച്ച ഗുണ്ടകളെയാണ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്യേണ്ടതെന്ന് എംപിമാര്‍ പറഞ്ഞു.
india
ഛത്തീസ്ഗഢ് കന്യാസ്ത്രീകള്‍ക്കെതിരായ നിയമദുരുപയോഗം, അടിയന്തിരമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
ഇന്ത്യയുടെ ഭരണഘടനാപരമായ മതസ്വാതന്ത്ര്യത്തിനും ‘മനുഷ്യാവകാശങ്ങള്‍ക്കും നേരിട്ടുള്ള ഭീഷണിയാകുന്നു.’

ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകള്‍ക്കെതിരെ വ്യാജ കുറ്റങ്ങള്‍ ചുമത്തിയതും അവരെ അറസ്റ്റ് ചെയ്ത് മോശമായി പെരുമാറിയതും മതപരമായ അസഹിഷ്ണുതയും നിയമ നിര്‍വ്വഹണ സംവിധാനങ്ങളുടെ ദുരുപയോഗവും രാജ്യത്ത് വര്‍ദ്ധിച്ചുവരുന്നതിന്റെ അതീവ ഗുരുതര ഉദാഹരണമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
ഈ സംഭവം ക്രിസ്ത്യന്‍ സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിനോടൊപ്പം ഇന്ത്യയുടെ ഭരണഘടനാപരമായ മതസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും നേരിട്ടുള്ള ഭീഷണിയാകുന്നു.
ഈ പ്രശ്നം അടിയന്തിരമായി പാര്‍ലമെന്റിലും ബന്ധപ്പെട്ട ഭരണകൂടങ്ങളിലുമായി ചര്‍ച്ച ചെയ്യുകയും ഉത്തരവാദിത്തക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് നോട്ടീസ് നല്കി.
കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കുകയും കുറ്റക്കാരെ നിയമപ്രകാരം ശിക്ഷിക്കുകയും ചെയ്യണം. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ സംയുക്ത ഉത്തരവാദിത്വമാണ് എന്നും ഇ.ടി കൂട്ടി ചേര്‍ത്തു.
-
india3 days ago
ഓപ്പറേഷന് സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി; മൂന്നാം ക്ലാസ് മുതല്‍ പാഠ്യവിഷയമാകും
-
india2 days ago
കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിൽ കേക്കുമായെത്തുന്ന സംഘ്പരിവാർ മറ്റിടങ്ങളിൽ ക്രൂരമായി വേട്ടയാടുന്നു: വി.ഡി സതീശൻ
-
india3 days ago
കളിച്ചുകൊണ്ടിരിക്കെ കയ്യില്‍ പാമ്പ് ചുറ്റി; ഒരു വയസുകാരന് മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്നു
-
More2 days ago
ഹജ്ജ്: സഹായികളുടെ പ്രായത്തിൽ ഇളവ്
-
kerala3 days ago
മൂന്നാറില്‍ ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതം പൂര്‍ണമായും നിലച്ചു
-
kerala3 days ago
ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
-
kerala2 days ago
ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥന് സസ്പെന്ഷന്
-
kerala2 days ago
ട്രെയിൻ ഇറങ്ങി പാളം മുറിച്ചുകടക്കവേ മറ്റൊരു ട്രെയിനിടിച്ചു; കടലുണ്ടിയിൽ ബി.ടെക് വിദ്യാർഥിനിക്ക് ദാരുണാന്ത്യം