ന്യൂഡല്‍ഹി/കൊച്ചി: കേന്ദ്ര സര്‍വ്വകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയും (CUCET )പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലേക്കുള്ള പ്രവേശന പരീക്ഷയും ഒരേ ദിവസം നടത്തുന്നനിതിരെ എംഎസ്എഫ് ദേശീയ കമ്മിറ്റി നല്‍കിയ ഹര്‍ജിയില്‍ കോടതി CUCET യോട് വിശദീകരണം തേടി. വ്യാഴാഴ്ച്ച കോടതി വീണ്ടും ചേരുമ്പോള്‍ ഇത് സംബന്ധിച്ച് വിശദീകരണം നല്‍കാനാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. ഹാരിസ് ബീരാന്‍ ഹാജരായി.