കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സംസ്ഥാന വിഭജന നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. ഏതുവിധത്തിലും ബംഗാള്‍ കീഴടക്കാനുള്ള ബിജെപിയുടെ ലക്ഷ്യത്തിന് സൗകര്യമൊരുക്കാന്‍ പശ്ചിമ ബംഗാളിന് മുറിച്ച് പുതിയ സംസ്ഥാനമുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കര്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഡാര്‍ജിലിംഗ് ആസ്ഥാനമായ ഗൂര്‍ഖാലാന്‍ഡ് എന്ന പുതിയ സംസ്ഥാന രൂപികരണത്തിനാണ് മോദി ഭരണകൂടം ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 7 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹിയില്‍ വിളിച്ചു. പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെയും ഗോര്‍ഖ ടെറിട്ടോറിയല്‍ അഡ്മിനിസ്‌ട്രേഷനെയും (ജിടിഎ) ഗോര്‍ഖ ജന്‍മുക്തി മോര്‍ച്ചയെയും (ജിജെഎം) യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ”ഗോര്‍ഖാലാന്‍ഡുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.

ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്ന് കേന്ദ്രം വ്യത്തങ്ങള്‍ അറിയിച്ചു. സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ഡാര്‍ജിലിംഗ് ജില്ലാ മജിസ്ട്രേറ്റ്, ജിടിഎ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജിജെഎം പ്രസിഡന്റ് എന്നിവരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പശ്ചിമബംഗാളിലെ വടക്കന്‍ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഗൂര്‍ഖാലാന്‍ഡ് പുതിയ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇരുപതാം നൂറ്റാണ്ടില്‍ ആരംഭിച്ച ഗൂര്‍ഖാലാന്‍ഡ് ആവശ്യം അംഗീകരിച്ച് അതുവഴി രാഷ്ട്രീയ നേട്ടം നേടാനുള്ള ശ്രമം കൂടിയാണ് കേന്ദ്രസര്‍ക്കാരിന്റേത്. ചൊവ്വാഴ്ച നടക്കുന്ന യോഗത്തില്‍ കോവിഡ് മുക്തനായ ആഭ്യന്തരമന്ത്രി അമിത്ഷായും പങ്കെടുക്കുമെന്ന് സൂചനയുണ്ട്.

നേപ്പാളിന്റെ പൈതൃകം ഗൂര്‍ഖ വംശജര്‍ ആണ് ഈ മേഖലയില്‍ ഉള്ളത്. പശ്ചിമ ബംഗാളിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരും വ്യത്യസ്തമായ സംസ്‌കാര രീതി പുലര്‍ത്തുന്നവരുമാണ് ഇവരെന്ന വസ്തുത മുന്‍ നിര്‍ത്തിയാണ് സംസ്ഥാന വിഭജന നീക്കത്തിന് കേന്ദ്രം കാരണമാക്കുന്നത്. ഡാര്‍ജിലിംഗില്‍ നിന്നുള്ള ബിജെപി എംപി രാജു ബിസ്ത ഗോര്‍ഖലാന്റ് വിഷയം കഴിഞ്ഞ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ ഉന്നയിച്ചിരുന്നു.

Gorkhaland, Union Ministry of Home Affairs, Gorkhaland issues meeting, Gorkha Territorial Administration, tmc, indian express news

അതേസമയം, അടുത്ത വര്‍ഷം നടത്തുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന വിര്‍ശനവുനായി മുതിര്‍ന്ന തൃണമൂല്‍ (ടിഎംസി) നേതാവ് ഗൗതം ഡെബ് രംഗത്തെത്തി.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ഭിന്നിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നു. സംസ്ഥാനത്തെ ഭിന്നിപ്പിക്കാന്‍ ഞങ്ങള്‍ ആരെയും അനുവദിക്കില്ല. എന്ത് വില കൊടുത്തും ബിജെപിയുടെ ഗൂഢാലോചന ഞങ്ങള്‍ അവസാനിപ്പിക്കും, ഗൗതം ഡെബ് പ്രതികരിച്ചു.