കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. തിങ്കളാഴ്ച സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞു. ഇതോടെ വില 37,360 രൂപയില്‍നിന്ന് 37,120 രൂപയായി കുറഞ്ഞു. 4640 രൂപയാണ് ഗ്രാമിന്റെ വില.

ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 1,900 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിലും വിലയില്‍ തിരുത്തിലുണ്ടായി. എംസിഎക്സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 50,130 രൂപ നിലവാരത്തിലാണ്. 0.90ശതമാനമാണ് ഇടിവുണ്ടായത്

കോവിഡ് പ്രതിസന്ധി തന്നെയാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് കാരണം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് ബാധയുണ്ടായതടക്കമുള്ള കാര്യങ്ങള്‍ വിപണിയില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.