Connect with us

kerala

തനിക്കെതിരായ സോഷ്യല്‍ മീഡിയ പ്രചാരണത്തിന്റെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി നടന്‍ അരിസ്റ്റോ സുരേഷ്

അരിസ്റ്റോ സുരേഷിനൊപ്പം ബിഗ് ബോസില്‍ പങ്കെടുത്ത വ്യക്തിയാണ് നടി അതിഥി. അരിസ്റ്റോയുടെ അമ്മയെ കാണാന്‍ അതിഥി വന്നപ്പോള്‍ എടുത്ത ചിത്രമാണ് തെറ്റായി പ്രചരിപ്പിച്ചത്.

Published

on

കൊച്ചി: നീണ്ട പ്രണയത്തിനൊടുവില്‍ താന്‍ വിവാഹിതനായെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്ന് നടന്‍ അരിസ്റ്റോ സുരേഷ്. നടി അതിഥിയെ ചേര്‍ത്തുവെച്ചായിരുന്നു സുരേഷിന്റെ വിവാഹഫോട്ടോ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിച്ചത്.

കഴിഞ്ഞ ദിവസമാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നുവെന്ന വാര്‍ത്ത വന്നത്. സുഹൃത്ത് അതിഥിയുടേയും അരിസ്റ്റോയുടേയും ചിത്രം ചേര്‍ത്തുവച്ചായിരുന്നു പ്രചാരണം. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് വിവാഹമെന്ന് വാര്‍ത്തയില്‍ പറഞ്ഞിരുന്നു. സംഭവം വേദനിപ്പിച്ചുവെന്ന് അരിസ്റ്റോ സുരേഷ് പറഞ്ഞു.

അരിസ്റ്റോ സുരേഷിനൊപ്പം ബിഗ് ബോസില്‍ പങ്കെടുത്ത വ്യക്തിയാണ് നടി അതിഥി. അരിസ്റ്റോയുടെ അമ്മയെ കാണാന്‍ അതിഥി വന്നപ്പോള്‍ എടുത്ത ചിത്രമാണ് തെറ്റായി പ്രചരിപ്പിച്ചത്. സംഭവത്തിന്റെ യാഥാര്‍ത്ഥ്യം അറിയാന്‍ നിരവധി പേര്‍ വിളിച്ചുവെന്ന് അരിസ്റ്റോ പറഞ്ഞു. എന്നെങ്കിലും വിവാഹം കഴിക്കും. പക്ഷേ അതിന് മുമ്പ് ഒരു സിനിമ സംവിധാനം ചെയ്യണം. മുമ്പും തനിക്കെതിരെ വ്യാജപ്രചാരണം നടന്നിട്ടുണ്ടെന്നും അരിസ്റ്റോ സുരേഷ് പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചരിത്ര നേട്ടത്തോടെ കാലിക്കറ്റ് സർവകലാശാല യൂണിയൻ നിലനിർത്തി എം. എസ്. എഫ് മുന്നണി

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായി എം.എസ്.എഫിന് ചെയർപേഴ്സൺ.

Published

on

ചരിത്ര നേട്ടത്തോടെ കാലിക്കറ്റ് സർവകലാശാല യൂണിയൻ നിലനിർത്തി എം. എസ്.എഫ് മുന്നണി. സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായി എം.എസ്.എഫ് പ്രതിനിധി യൂണിയൻ്റെ ചെയർപേഴ്സണായി എന്ന ചരിത്ര നേട്ടത്തോടെ മുഴുവൻ ജനറൽ പോസ്റ്റിലും മുന്നണി വിജയിച്ചു. യൂണിയൻ്റെ ചെയർപേഴ്സണായി കെ കെ ടി എം ഗവണ്മെന്റ് കോളേജ് കൊടുങ്ങല്ലൂർ (പുല്ലൂറ്റ് ) വിദ്യാർത്ഥി ഷിഫാന പി.കെയും ജന:സെക്രട്ടറിയായി കോട്ടക്കൽ ഫാറൂഖ് കോളേജ് വിദ്യാർത്ഥി സുഫിയാൻ വില്ലനും വിജയിച്ചു. എം.എസ്.എഫ് മുന്നണിയായി മത്സരിച്ച തെരഞ്ഞെടുപ്പിൽ അഞ്ച് ജനറൽ പോസ്റ്റിൽ നാല് പോസ്റ്റിൽ എം.എസ്.എഫും ഒരു പോസ്റ്റിൽ കെ.എസ്.യുവും വിജയിച്ചു.
വൈസ് ചെയർമാനായി മുഹമ്മദ് ഇർഫാൻ എ.സി, ലേഡി വൈസ് ചെയർമാനായി നാഫിആ ബിറയും ജോയിൻ്റ് സെക്രട്ടറിയായി അനുഷാ റോബിയും, മലപ്പുറം ജില്ല എക്സിക്യൂട്ടീവായി സൽമാനുൽ ഫാരിസും, കോഴിക്കോട് ജില്ലാ എക്സിക്യുട്ടീവായി സഫ്വാൻ ശമീമും യു.ഡി.എസ്.എഫ് സാരഥികളായി വിജയിച്ചു.

സംഘടനക്കും മുന്നണിക്കും വിദ്യാർത്ഥികൾ നൽകുന്ന വലിയ അംഗീകാരമാണ് ഈ വിജയത്തുടർച്ച. കഴിഞ്ഞ യൂണിയൻ്റെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയത്. അത്തരം വിദ്യാർത്ഥിപക്ഷ പ്രവർത്തനങ്ങൾ തുടരും. എം.എസ്.എഫിൻ്റെ സംഘടനാ ചരിത്രത്തിലെ നിർണായികമായ നാഴികകല്ലാണ് ഈ വിജയമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ നവാസ്, ജന: സെക്രട്ടറി സി.കെ നജാഫ് എന്നിവർ പറഞ്ഞു. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജന: സെക്രട്ടറി അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ, കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ, എം.എസ്.എഫ് സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക്, ഭാരവാഹികളായ ഷറഫുദ്ദീൻ പിലാക്കൽ, ഫാരിസ് പൂക്കോട്ടൂർ, കെ.ടി റഊഫ് ,അൽ റെസിൻ, പി.എ ജവാദ് , വി.എം റഷാദ്, അഖിൽ ആനക്കയം, നജീബ് തങ്ങൾ, നൗഫൽ കുളപ്പട, റുമൈസ റഫീഖ്, ആയിഷ ബാനു, അഡ്വ. കെ തൊഹാനി എന്നിവർ വിജയികളെ ഹാരാർപ്പണം നടത്തി.

Continue Reading

kerala

ഇടുക്കിയില്‍ മരം വീണ് തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

തമിഴ്‌നാട് തേനി സ്വദേശി ലീലാവതിയാണ് അപകടത്തില്‍ മരിച്ചത്.

Published

on

ഇടുക്കി ഉടുമ്പന്‍ ചോലയില്‍ മരം വീണ് തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് തേനി സ്വദേശി ലീലാവതിയാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് ഉച്ചയോടു കൂടിയായിരുന്നു അപകടം.

തോട്ടത്തില്‍ ഭക്ഷണം കഴിച്ചശേഷം പണിയെടുക്കുന്നതിനിടയിലാണ് അപകടം. മേഖലയില്‍ രണ്ട് ദിവസമായി ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. ഇത് വകവയ്ക്കാതെ തോട്ടം ഉടമ പണിയെടുപ്പിച്ചതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. സമീപ തോട്ടങ്ങളില്‍ എല്ലാം പണി നിര്‍ത്തിവച്ചിരുന്നു.

Continue Reading

kerala

മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍; നാല് കടകള്‍ പൂര്‍ണമായും തകര്‍ന്നു

അപകടത്തില്‍ ആളപായമില്ല.

Published

on

മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍. കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്റെ റീജണല്‍ ഓഫീസിന് സമീപത്തെ നാല് വഴിയോര കടകള്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ആളപായമില്ല.

ഇടുക്കി ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് ദുരന്തനിവാരണ അതോറിറ്റിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മൈനിങ് പ്രവര്‍ത്തനങ്ങളും തോട്ടം മേഖലയിലെ പുറം ജോലികളും നിര്‍ത്തിവെക്കണമെന്ന് നിര്‍ദേശം നല്‍കി. അപകട സാധ്യത ഒഴിയും വരെ നിയന്ത്രണം തുടരും.

മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ രാത്രി യാത്രയ്ക്കും നിയന്ത്രണമേര്‍പ്പെടുത്തി. മഴക്കെടുതിയെ തുടര്‍ന്ന് തോട്ടം മേഖലയില്‍ ജില്ലയില്‍ രണ്ടു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Continue Reading

Trending