kerala
മലപ്പുറം ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സ്ക്രീന്‍ ഷോട്ട്; സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചന്നുള്ള വ്യാജ സ്ക്രീന്‍ ഷോട്ട് തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കളക്ടര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം

മലപ്പുറം: മലപ്പുറം ജില്ലാ കളക്ടറുടെ പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചന്നുള്ള വ്യാജ സ്ക്രീന്‍ ഷോട്ട് തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിസംബര്‍ രണ്ടിന് വൈകുന്നേരമാണ്, തൊട്ടടുത്ത ദിവസം കളക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി വ്യാജ ഫെയ്സ്ബുക്ക് സ്ക്രീന്‍ ഷോട്ട് തയ്യാറാക്കി പ്രചരിപ്പിച്ചത്. ഔദ്യോഗികമായി കളക്ടറുടെ അവധി പ്രഖ്യാപനം വരുന്നതിന് മുമ്പായിരുന്നു ഇത്തരത്തിലുള്ള വ്യാജ വാര്‍ത്ത പ്രചരിച്ചത്.
കളക്ടറുടെ ഓദ്യോഗിക ഫേസ് ബുക്ക് ഐ ഡി എഡിറ്റ് ചെയ്തായിരുന്നു സ്ക്രീന്‍ ഷോട്ടുകളുടെ പ്രചാരണം. സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ ആശയക്കുഴപ്പമായി. അതിനു ശേഷമാണ് കളക്ടര്‍ യഥാര്‍ത്ഥില്‍ അവധി പ്രഖ്യാപനം നടത്തിയത്. ഇതിനെതിരെ ജില്ലാ കളക്ടര്‍ വി ആര് വിനോദ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. സമൂഹത്തില്‍ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും സൃഷ്ടിക്കുന്നതും ഔദ്യോഗിക കൃത്യനിര്‍വഹണത്തെ തടസ്സപ്പെടുത്തുന്നതുമായ വ്യാജ സന്ദേശം സൃഷ്ടിച്ചവര്‍ക്കെതിരെ ഐ ടി ആക്ട് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പ്രകാരം നടപടിയെടുക്കാനാണ് കളക്ടര്‍ നല്കിയ പരാതിയിലുള്ളത്.
kerala
കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഇന്ന് കൂടുതല്‍ ജലം തുറന്ന് വിടും
നിലവില്‍ രണ്ട്, മൂന്ന് ഷട്ടറുകള്‍ 85 സെന്റീമീറ്ററായി ഉയര്‍ത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്.

ബാണാസുരസാഗര്‍ അണക്കെട്ടില്‍ നീരൊഴുക്ക് വര്‍ദ്ധിച്ചതിനാല്‍ ഇന്ന് രാവിലെ ഏട്ടിന് സ്പില്‍വെ ഷട്ടറുകളിലൂടെ 100 ക്യുബിക് മീറ്റര്‍ അധികം ജലം തുറന്ന് വിടുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവില്‍ രണ്ട്, മൂന്ന് ഷട്ടറുകള്‍ 85 സെന്റീമീറ്ററായി ഉയര്‍ത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്. കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. അതേസമയം, വയനാട്ടില്‍ ഇന്നും മഴ മുന്നറിയിപ്പുണ്ട്.

ചാവക്കാട് അത്താണി ദേശീയപാത 66ല്‍ പാലത്തിനു മുകളില്‍ വിള്ളല്‍. പത്ത് മീറ്ററിലേറെ നീളത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്. വിള്ളല്‍ കാണപ്പെട്ട ഭാഗത്ത് സിമന്റ് ഉപയോഗിച്ച് താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. എന്നാല്‍ മഴയില്‍ ഇതെല്ലാം ഒലിച്ചുപോയ നിലയിലാണ്. ഇതുവഴി നടക്കാന്‍ ഇറങ്ങിയ യുവാക്കളാണ് വിള്ളല്‍ കണ്ടത്. മാസങ്ങള്‍ക്കു മുന്‍പ് ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിനു സമീപം റോഡില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നു.
kerala
പത്തനംതിട്ടയില്‍ പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് മരിച്ചു
നാല്ലിക്കല്‍ സ്വദേശി മിഥുന്, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്.

പത്തനംതിട്ട നെല്ലിക്കലില്‍ പമ്പയാറിനോട് ചേര്‍ന്ന പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് മരിച്ചു. നാല്ലിക്കല്‍ സ്വദേശി മിഥുന്, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്.
ഇവരുടെ സുഹൃത്തായ ഒരാള്‍ കൂടി അപകടത്തില്‍പ്പെട്ടതായാണ് വിവരം. തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ കണ്ടെത്താന്‍ അഗ്നിരക്ഷാ സേന തിരച്ചില്‍ നടത്തുകയാണ്. വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
kerala3 days ago
വോട്ടര്‍ പട്ടിക അബദ്ധ പഞ്ചാംഗം, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംവിധാനമൊരുക്കണം; മുസ്ലിംലീഗ്
-
india3 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
india3 days ago
നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലി; രൂക്ഷവിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
kerala3 days ago
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
-
kerala2 days ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി
-
india2 days ago
കുവൈത്ത് -ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയര്‍ ഇന്ത്യ
-
kerala3 days ago
ക്യൂ ആര് കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല