ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ടി.ഡി.പി എംഎല്‍എയും മുന്‍ എം.എല്‍.എയും മാവോയിസ്റ്റുകളുടെ വെടിയേറ്റു മരിച്ചു. അരക് മണ്ഡലത്തിലെ എം.എല്‍.എ കിടാരി സര്‍വേശ്വര റാവു, മുന്‍ എം.എല്‍.എ ശിവേരി സോമ എന്നിവരാണ് കൊല്ലപ്പെട്ടു.

അരക് മണ്ഡലത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുവര്‍ക്കും നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത്. 2014ല്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ച സര്‍വേശ്വര റാവു 2016ല്‍ ടി.ഡി.പിയിലേക്ക് മാറുകയായിരുന്നു. ഇരുവര്‍ക്കും മാവോയിസ്റ്റുകളില്‍ നിന്ന് വധഭീഷണിയുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.