ബിജാപൂരില്‍ നക്‌സലുകളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് ജവാന്മാരില്‍ ഒരാള്‍ മലയാളി. ഇടുക്കി മുക്കിടിയില്‍ സ്വദേശി ഒ.പി.സജു ആണ് മരിച്ചത്. സിആര്‍പിഎഫില്‍ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു സാജു .കര്‍ണാടക സ്വദേശി മഹാദേവ , ഉത്തര്‍പ്രദേശ് സ്വദേശി മദന്‍പാല്‍ സിങ്ങ് എന്നിവരാണ് മരിച്ച മറ്റു ജവാന്മാര്‍. ഏറ്റമുട്ടലിനിടെ വെടിയേറ്റ പ്രദേശവാസിയായ പെണ്‍കുട്ടിയും മരിച്ചു.


ബീജാപൂരിലെ കേശുകുത്തല്‍ ഗ്രാമത്തില്‍ തെരച്ചിലിനായി എത്തിയ സിആര്‍പിഎഫ് സംഘത്തിന് നേരെ നക്‌സലുകള്‍ വെടിവെക്കുകയായിരുന്നു. ഏറ്റുമുട്ടലിനിടെ അതുവഴി കടന്നു പോകുകയായിരുന്നു രണ്ട് പെണ്‍കുട്ടികള്‍ക്കും വെടിയേറ്റിരുന്നു.