Video Stories
ഗോളടിച്ചും അടിപ്പിച്ചുംനെയ്മര്‍ തുടങ്ങി

പാരിസ്: ഫുട്‌ബോള്‍ ലോകത്തെ വിലയേറിയ താരമായ നെയ്മര്‍ ജൂനിയറിന് തന്റെ പുതിയ തട്ടകമായ ഫ്രാന്‍സില്‍ തകര്‍പ്പന്‍ അരങ്ങേറ്റം. ലീഗ് വണ്ണില്‍ ഗ്വിന്‍ഗാംപിനെതിരെ ഒരു ഗോളടിച്ചും മറ്റൊന്നിന് വഴിയൊരുക്കിയുമാണ് മുന്‍ ബാര്‍സ താരം പി.എസ്.ജി ക്ലബ്ബുടമകളുടെയും ആരാധകരുടെയും വിശ്വാസം കാത്തത്. 62-ാം മിനുട്ടില്‍ പ്രതിരോധം കീറി മുറിച്ച് എഡിന്‍സന്‍ കവാനിക്ക് ഗോളടിക്കാന്‍ പാകത്തില്‍ പന്ത് നല്‍കിയ നെയ്മര്‍ 82-ാം മിനുട്ടില്‍ കവാനിയുടെ പാസില്‍ നിന്ന് ലക്ഷ്യം കാണുകയായിരുന്നു. എവേ ഗ്രൗണ്ടില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ജയിച്ച പി.എസ്.ജി പുതിയ സീസണിലെ രണ്ടാം മത്സരത്തിലും ജയം കണ്ടു.
222 കോടി യൂറോ എന്ന ഭീമന്‍ തുകയ്ക്ക് ബാര്‍സലോണയില്‍ നിന്നെത്തിയ നെയ്മറിനെ മുന്‍നിരയിലെ ഇഷ്ട പൊസിഷനായ ഇടതു വിങിലാണ് കോച്ച് ഉനായ് കളത്തിലിറക്കിയത്. മധ്യത്തില്‍ എഡിന്‍സന്‍ കവാനിയും വലതുഭാഗത്ത് എയ്ഞ്ചല്‍ ഡിമരിയയും അണിനിരന്നതോടെ പി.എസ്.ജിയുടെ മുന്നേറ്റനിര പൂര്‍ണമായും ലാറ്റിനമേരിക്കനായി മാറി.
20-ാം മിനുട്ടില്‍ എതിര്‍ഹാഫിന്റെ മധ്യത്തില്‍ വെച്ച് പന്ത് സ്വീകരിച്ച നെയ്മര്‍ പ്രതിരോധക്കാരെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞ് തൊടുത്ത ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പറന്നപ്പോള്‍ 35-ാം മിനുട്ടില്‍ വലതുബോക്‌സിനു പുറത്തുനിന്ന് ബ്രസീല്‍ താരം വളച്ചുനല്‍കിയ ക്രോസില്‍ നിന്ന് മാര്‍ക്വിന്യോസ് തൊടുത്ത ഹെഡ്ഡര്‍ ക്രോസ്ബാറിനെ വിറപ്പിച്ച് മൈതാനത്ത് തിരിച്ചെത്തി. പി.എസ്.ജിയുടെ താരനിരയെ പ്രതിരോധത്തിലൂന്നി ഗ്വിന്‍ഗാംപ് നേരിട്ടപ്പോള്‍ ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചു.
51-ാം മിനുട്ടില്‍ നെയ്മറിന്റെ പാസ് സ്വീകരിച്ച് ബോക്‌സിനു പുറത്തുനിന്ന് ഡിമരിയ തൊടുത്ത ഷോട്ട് ഭീഷണിയുയര്‍ത്താതെ പുറത്തുപോയി. എന്നാല്‍ നിമിഷങ്ങള്‍ക്കകം ആദ്യഗോള്‍ പിറന്നു. ഗ്വിന്‍ഗാംപ് പ്രതിരോധവും ഗോള്‍കീപ്പറും തമ്മിലുള്ള ആശയക്കുഴപ്പം ജോര്‍ദാന്‍ ഇകോകോയുടെ സെല്‍ഫ് ഗോളില്‍ കലാശിച്ചപ്പോഴാണ് കളിയിലാദ്യമായി ഗോള്‍ പിറന്നത്. ബക്‌സിനു പുറത്തുനിന്ന് കവാനിക്ക് പന്തെത്തിക്കാനുള്ള നെയ്മറിന്റെ ശ്രമം ബ്രാഗ റൊബോച്ചോ വിഫലമാക്കിയപ്പോള്‍ പന്ത് ലഭിച്ച ഇകോകോ ഗോള്‍കീപ്പര്‍ക്ക് പാസ് ചെയ്തു. എന്നാല്‍ സ്ഥാനം തെറ്റി നില്‍ക്കുകയായിരുന്ന കീപ്പര്‍ക്ക് ലഭിക്കാതെ വലതുപോസ്റ്റില്‍ തട്ടിയ പന്ത് ഗോളിലെത്തി. (0-1).
62-ാം മിനുട്ടില്‍ പി.എസ്.ജി ബോക്‌സിനടുത്തു നിന്ന് തുടങ്ങിയ നീക്കമാണ് നെയ്മറും കവാനിയും ചേര്‍ന്ന് ഗോളിലെത്തിച്ചത്. തിയാഗോ സില്‍വയില്‍ നിന്ന് പന്ത് സ്വീകരിച്ച നെയ്മര്‍ മധ്യവര വരെ മുന്നേറി രണ്ട് ഗ്വിന്‍ഗാംപ് താരങ്ങള്‍ക്കിടയിലൂടെ ത്രൂപാസ് നല്‍കി. സ്വതന്ത്രനായി ഓടിക്കയറിയ കവാനി ബോക്‌സിന്റെ അതിര്‍ത്തിവരയില്‍ നിന്ന് ഗോള്‍കീപ്പറുടെ ഇടതുവശം ചേര്‍ന്ന് കൃത്യതയോടെ ഫിനിഷ് ചെയ്തു. (0-2).
82-ാം മിനുട്ടിലാണ് നെയ്മറും സ്‌കോര്‍ ഷീറ്റില്‍ പേര് ചേര്‍ത്തത്. ബോക്‌സില്‍ നിന്ന കുര്‍സാവ നല്‍കിയ ഹൈബോളില്‍ നിന്ന് നെയ്മര്‍ ഹെഡ്ഡറുതിര്‍ത്തെങ്കിലും അതിന് കൃത്യതയുണ്ടായിരുന്നില്ല. പന്ത് പുറത്തു പോകുംമുമ്പ് സ്വന്തമാക്കിയ കവാനി ഗോളിനു തൊട്ടുമുന്നില്‍ വെച്ച് നെയ്മറിന് കൈമാറി. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന നെയ്മറിന് ആളൊഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിടേണ്ട ജോലിയേ ഉണ്ടായിരുന്നുള്ളൂ. (0-3).
ലീഗ് വണ്ണിലെ മറ്റ് മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ മൊണാക്കോയും ഒളിംപിക് ലിയോണും മാഴ്‌സെയും സെയ്ന്റ് എറ്റിയന്നെയും രണ്ടാം ജയം നേടി. റാഡമല്‍ ഫാല്‍ക്കാവോയുടെ ഇരട്ട ഗോളുകളില്‍ മൊണാക്കോ ദിയോണിനെ ഒന്നിനെതിരെ നാലു ഗോളിന് വീഴ്ത്തിയപ്പോള്‍ റെന്നസിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ലിയോണിന്റെ ജയം. മാഴ്‌സെ എവേ ഗ്രൗണ്ടില്‍ നാന്റസിനെ ഒരു ഗോളിന് വീഴ്ത്തിയപ്പോള്‍ എറ്റിയന്നെ കയേനിനെയാണ് അതേ സ്‌കോറിന് തോല്‍പ്പിച്ചത്.
News
ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന്റെ വിമര്‍ശനത്തിന് പിന്നാലെ ഇസ്രാഈലിന്റെ ഫലസ്തീന്‍ കടന്നുകയറ്റത്തിനെതിരെ യുവേഫ
ടോട്ടന്‍ഹാം ഹോട്സ്പറും പാരിസ് സെന്റ്-ജെര്‍മെയ്‌നും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് മത്സരത്തിന് മുന്നോടിയായി ”കുട്ടികളെ കൊല്ലുന്നത് നിര്‍ത്തുക. സാധാരണ ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തുക” എന്ന സന്ദേശം എഴുതിയ ബാനര്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു.

റോം – ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന്റെ വിമര്‍ശനത്തിന് പിന്നാലെ ഇസ്രാഈലിന്റെ ഫലസ്തീന്‍ കടന്നുകയറ്റത്തിനെതിരെ യുവേഫ. ടോട്ടന്‍ഹാം ഹോട്സ്പറും പാരിസ് സെന്റ്-ജെര്‍മെയ്‌നും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് മത്സരത്തിന് മുന്നോടിയായി ”കുട്ടികളെ കൊല്ലുന്നത് നിര്‍ത്തുക, സാധാരണ ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തുക” എന്ന സന്ദേശം എഴുതിയ ബാനര്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു.
ഗാസയില്‍ നിന്നുള്ള രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ, യുദ്ധബാധിത പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി കുട്ടികളായിരുന്നു ബാനര്‍ കൈയില്‍ പിടിച്ച് കളിസ്ഥലത്ത് നടന്നത്. ”സന്ദേശം വ്യക്തവും ശക്തവുമാണ്,” എന്ന് യുവേഫ ബുധനാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ X-ല്‍ വ്യക്തമാക്കി.
Video Stories
ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍
ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.
kerala
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലെ ചില ഇടങ്ങളില്‍ ഇടത്തരം തോതില്‍ മഴ ലഭിക്കാനിടയുണ്ട്. കൂടാതെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കുന്നു. നിലവില്‍ കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഇരു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
-
kerala3 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ
-
kerala3 days ago
മെസ്സി വരുമെന്ന് പറഞ്ഞു വഞ്ചിച്ച കായിക മന്ത്രിക്കെതിരെ യൂത്ത് ലീഗ് പ്രദിഷേധ പന്തുകളി സംഘടിപ്പിച്ചു
-
kerala3 days ago
കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടം: ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
‘അറസ്റ്റുകൊണ്ട് രാഹുൽ ഗാന്ധിയെ നേരിടാനാവില്ല, ലോകചരിത്രത്തിൽ അടയാളപ്പെടുത്തുന്ന സമരം’; വി.ഡി. സതീശൻ
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
-
film2 days ago
അംഗത്വ രേഖകളില്‍ സജി നന്ത്യാട്ട് കൃത്രിമം നടത്തി; ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്‍
-
kerala2 days ago
മങ്കട അബ്ദുല്‍ അസീസ് മൗലവി വിട വാങ്ങിയിട്ട് 18 വര്‍ഷം
-
kerala3 days ago
ബുധനാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത; നാളെ നാലു ജില്ലകളിൽ യെല്ലോ അലർട്ട്