കൊച്ചി : ഐ.എസ്.എല്‍ ഡല്‍ഹിക്കെതിരെ ഒരു ഗോളിന് പിന്നില്‍ നിന്ന കേരള ബ്ലാസ്റ്റേഴ്‌സിന് രക്ഷകനായി ദീപേന്ദ്ര സിങ് നേഗി. ബെഞ്ചില്‍ നിന്നും രണ്ടാം പകുതിയില്‍ ഗ്രൗണ്ടിലെത്തിയ നേഗി ആദ്യ ടെച്ചില്‍ തന്നെ ഡല്‍ഹി വലയില്‍ പന്ത് എത്തിച്ച് സൂപ്പര്‍ സബായി. ഇതോടെ ജയം അനിവാര്യമായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്്‌സിനെ കളിയില്‍ മടക്കിക്കൊണ്ടുവരാനും നേഗിക്കായി . സമനില ഗോളിനു ശേഷം വിജയ ഗോളിനായി കിണഞ്ഞു ശ്രമിക്കുകയാണ് കേരളം.

 

ആദ്യ പകുതിയില്‍ മലയാളി താരം കെ.പ്രശാന്ത് വരുത്തിയ അനാവശ്യ പിഴവില്‍ നിന്ന് എതിരാളികള്‍ക്ക് പെനാല്‍റ്റിയും അത് വഴി ഗോളും വഴങ്ങി 1-0ന് പിന്നിലായിരുന്നു കേരളം. നിര്‍ണായക മത്സരത്തില്‍ വെറും മൂന്ന് വിദേശ താരങ്ങളെ മാത്രം ആദ്യ ഇലവനില്‍ അണിനിരത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങിയത്. അഞ്ച് വിദേശ താരങ്ങളെ വരെ ഒരു സമയം ടീമില്‍ കളിപ്പിക്കാന്‍ കഴിയുമ്പോളായിരുന്നു ഡേവിഡ് ജെയിംസിന്റെ ഈ തീരുമാനം.