Culture
അവിശ്വാസപ്രമേയം ചര്‍ച്ചക്ക് വന്നാല്‍ മോദി സര്‍ക്കാറിന് സംഭവിക്കുന്നത്

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തെ അതിജീവിക്കാന്‍ കഴിയുമായിരുന്നിട്ടും പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ മോദി സര്‍ക്കാര്‍ ഭയപ്പെടുന്നതെന്തുകൊണ്ടാണ്? കേവലം പ്രതിപക്ഷ ബഹളം മാത്രമാണോ പ്രമേയം ചര്‍ച്ചക്കെടുക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ വിലക്കുന്നത്. അത് മാത്രമല്ലെന്നാണ് ഈ വിഷയം ആഴത്തില്‍ പരിശോധിക്കുമ്പോള്‍ മനസിലാവുക. കേവല ഭൂരിപക്ഷമുള്ള പാര്‍ട്ടിയായി കൊട്ടിഘോഷിച്ച് അധികാരത്തിലേറിയ ബി.ജെ.പി അധികാരത്തില്‍ നാലരവര്‍ഷം പിന്നിടുമ്പോള്‍ സാങ്കേതികമായി മാത്രമാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായി തുടരുന്നത്.
അധികാരത്തിലെത്തിയതിന് ശേഷം എട്ട് സീറ്റുകളാണ് ഉപതെരഞ്ഞെടുപ്പുകളിലൂടെ ബി.ജെ.പിക്ക് നഷ്ടമായത്. അവസാനം ബി.ജെ.പിയുടെ ഉരുക്ക് കോട്ടയായ ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ സീറ്റുകള്‍ കൂടി നഷ്ടമായതോടെ ബി.ജെ.പിയുടെ സീറ്റുകള്‍ 274 ആയി കുറഞ്ഞു. ഇതില്‍ രണ്ടുപേര്‍ മോദി വിരുദ്ധരായ യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നന്‍ സിന്‍ഹയുമാണ്. അവര്‍ അവിശ്വാസപ്രമേയം വോട്ടിംഗിന് വന്നാല്‍ എന്ത് നിലപാടെടുക്കുമെന്ന് വ്യക്തമല്ല. അതുകൊണ്ട് തന്നെ ഫലത്തില്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്.
എണ്ണിയാലൊടുങ്ങാത്ത വാഗ്ദാനങ്ങളുമായാണ് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. നാലരവര്‍ഷം പിന്നിടുമ്പോള്‍ അവകാശവാദങ്ങളുടെ ഏഴയലത്തുപോലും എത്തിയില്ലെന്ന് മാത്രമല്ല രാജ്യം വന്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായാണ് അവിശ്വാസപ്രമേയം ചര്‍ച്ചക്കെത്തുന്നത്. അതുകൊണ്ട് തന്നെ നാലരവര്‍ഷത്തെ മോദി ഭരണത്തെ രാജ്യത്തിന് മുന്നില്‍ തുറന്നു കാണിക്കാനുള്ള അവസരമായാണ് പ്രതിപക്ഷം ഇതിനെ കാണുന്നത്. ഇത് തിരിച്ചറിയുന്നത് കൊണ്ട് തന്നെയാണ് അവിശ്വാസപ്രമേയം ചര്‍ച്ചക്കെത്തുന്നതിനെ മോദി ഭയക്കുന്നത്.
അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി രണ്ടാഴ്ച പിന്നിട്ടിട്ടും പ്രമേയം ചര്‍ച്ചക്കെടുക്കാതെ മോദി സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണ്. ടി.ആര്‍.എസ്, അണ്ണാ ഡി.എം.കെ കക്ഷികള്‍ ബഹളം വെക്കുന്നുവെന്നാണ് സ്പീക്കര്‍ പ്രമേയം ചര്‍ച്ച ചെയ്യാതിരിക്കാന്‍ കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ ടി.ആര്‍.എസ് അംഗങ്ങള്‍ സീറ്റിലേക്ക് മടങ്ങിയിട്ടും അണ്ണാ ഡി.എം.കെ അംഗങ്ങള്‍ ബഹളം തുടര്‍ന്നതാണ് സ്പീക്കര്‍ തടസമായി പറയുന്നത്. അനൂകൂലിക്കുന്നവരുടെ എണ്ണമെടുക്കാന്‍ കഴിയാത്തതാണ് കാരണമെന്നാണ് സ്പീക്കര്‍ പറയുന്നത്. ഈ വാദത്തെ മറികടക്കാന്‍ കഴിഞ്ഞ ദിവസം അനുകൂലിക്കുന്നവര്‍ നീല നിറത്തിലുള്ള ബാനറുകളുമായി എത്തിയെങ്കിലും സ്പീക്കര്‍ പതിവ് പല്ലവി ആവര്‍ത്തിച്ച് സഭ അവസാനിപ്പിക്കുകയായിരുന്നു.
അണ്ണാ ഡി.എം.കെ അംഗങ്ങളെ മുന്നില്‍ നിര്‍ത്തി മോദി സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം കെ.സി വേണുഗോപാല്‍ ലോകസഭയില്‍ ഇത് പരസ്യമായി പറഞ്ഞതിനെ തുടര്‍ന്ന് അണ്ണാ ഡി.എം.കെ അംഗങ്ങള്‍ അദ്ദേഹത്തെ ആക്രമിക്കാന്‍ മുതിര്‍ന്നിരുന്നു. സഭ പിരിഞ്ഞതിനെ തുടര്‍ന്ന് ‘മാച്ച് ഫിക്‌സിങ്’ എന്ന് വിളിച്ചു പറഞ്ഞതാണ് അണ്ണാ ഡി.എം.കെ അംഗങ്ങളെ പ്രകോപിപ്പിച്ചത്. അതിനിടെ സ്പീക്കര്‍ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.
കോണ്‍ഗ്രസ്, മുസ്ലിംലീഗ്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ടി.ഡി.പി തുടങ്ങിയ കക്ഷികളാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ, ആര്‍.ജെ.ഡി തുടങ്ങിയ കക്ഷികള്‍ അവിശ്വാസപ്രമേയത്തെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
Film
അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.
‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.
-
kerala3 days ago
കൃഷ്ണകുമാറിന്റെയും മകള്‍ ദിയയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും
-
News3 days ago
ഇറാനെതിരെ യുഎസ് നേരിട്ടിറങ്ങിയേക്കുമെന്ന് സൂചന
-
News3 days ago
ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ ശേഖരം കുറയുന്നു, മിസൈലുകള്‍ 10-12 ദിവസം മാത്രം നിലനില്‍ക്കുവെന്ന് റിപ്പോര്‍ട്ട്
-
kerala3 days ago
കേരള സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം ക്രമക്കേട്: അന്വേഷണം നടത്താന്‍ മൂന്നംഗ സമിതി
-
kerala3 days ago
കണ്ണൂരില്‍ വീണ്ടും തെരുവുനായ ആക്രമണം; 11 പേര്‍ക്ക് പരിക്ക്
-
News2 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
kerala3 days ago
മഴ തുടരും; എട്ട് ജില്ലകളില്‍ മഴമുന്നറിയിപ്പ്
-
kerala2 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ഇന്ന്