ഓള്‍ഡ് ട്രാഫോര്‍ഡ് ഒരിക്കലും തന്റെ കളിക്കാര്‍ക്ക് ഭീതി ഘടകമാവില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ പെപ് ഗ്വാര്‍ഡിയോള അവകാശപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ലീഗിലെ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണെറ്റെഡും മാഞ്ചസ്റ്റര്‍ സിറ്റിയും യുണെയ്റ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാന്‍ഫോര്‍ഡില്‍ ഡെര്‍ബി മത്സരത്തിനിറങ്ങും മുന്‍പാണ് ഗാര്‍ഡിയോളയുടെ ഈ അവകാശ വാദം. നിലവില്‍ ചാമ്പ്യന്‍ഷിപ്പില്‍ സിറ്റി രണ്ടാ സ്ഥാനത്തും യുണെറ്റെഡ് നാലാം സ്ഥാനത്തുമാണ് .
ഓള്‍ഡ് ട്രാഫോര്‍ഡ് 2008 ന് മുന്‍പ് വരെ സിറ്റിയുടെ പേടി സ്വപ്‌നമായിരുന്നു, എന്നാല്‍ സിറ്റി ഓള്‍ഡ് ട്രാഫോര്‍ഡില്‍ അവസാനമായി കളിച്ച ഏഴ് മത്സരത്തില്‍ അഞ്ചെണ്ണം നേടിയിട്ടുണ്ട്.
കുറച്ച് വര്‍ഷങ്ങളായി ക്ലബ്ബ് മികച്ച പ്രകടനമാണ് കാഴ്ച്ച വെക്കുന്നത് ഏത് ടീമിനെ നേരിടാനുള്ള കഴിവും ഞങ്ങള്‍ക്കുണ്ട് . ലിവര്‍പൂളിനെ മറികടന്ന് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം നേടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.