ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 10 ദിവസങ്ങളിലായി 9 തവണ പെട്രോള്‍ വില വര്‍ധിച്ചു. എന്നാല്‍ വില ദിനംപ്രതി വര്‍ധിക്കുന്നത് വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ലെന്നതാണ് വസ്തുത.

മെട്രോ നഗരങ്ങളിലാണ് പെട്രോള്‍ വില കുത്തനെ ഉയരുന്നത്. ആഭ്യന്തര പെട്രോള്‍ വില ഇന്നേക്ക് തുടര്‍ച്ചയായ ആറാം ദിവസമാണ് ഉയരുന്നത്. അതേസമയം, ഡീസല്‍ നിരക്കില്‍ മാറ്റമില്ല.

ഇന്ന് ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ പെട്രോളിന്റെ വില ലിറ്ററിന് 9മുതല്‍ 11 പൈസ വര്‍ധിപ്പിച്ചതായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ഡല്‍ഹിയില്‍ പെട്രോളിന്റെ വില ലിറ്ററിന് 81.73 രൂപയാണ്. ഡീസല്‍ വില ലിറ്ററിന് 73.56 രൂപയായി. മുംബൈയില്‍ 88.39 രൂപയും കൊല്‍ക്കത്തയില്‍ 83.24 രൂപയുമാണ് വില.