കൊച്ചി: പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. ഡീസലിന് 26പൈസയും പെട്രോളിന് 25പൈസയും വര്‍ധിച്ചു. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 85.97 രൂപയും ഡീസല്‍വില 80.14രൂപയുമായി ഉയര്‍ന്നു.

തിരുവനന്തപുരത്ത് യഥാക്രമം 87.63രൂപയും 81.68രൂപയുമാണ്. ഒരുമാസത്തിനിടെ ഇത് ആറാംതവണയാണ് കേരളത്തില്‍ ഇന്ധനവിലവര്‍ധിക്കുന്നത്.