കോഴിക്കോട്: ഇന്ധനവിലവര്‍ധനയില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. പെട്രോള്‍,ഡീസല്‍ വിലകൂടുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ മാത്രം കുറ്റം പറയേണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ പെട്രോളിയം നികുതി കുറയ്ക്കാന്‍ തയാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലകുറയുന്നത് മാത്രം അടിസ്ഥാനമാക്കിയല്ല ഇന്ധനവിലയില്‍ മാറ്റംവരുന്നത്. പെട്രോളിയം വിലയുടെ പകുതിയോളം നികുതിയാണ്. ഇത് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലഴിക്കുന്നു. സംസ്ഥാനസര്‍ക്കാരിന് നേരിട്ട് വിലകുറയ്ക്കണമെന്നുണ്ടെങ്കില്‍ നികുതി വേണ്ടെന്ന് വെച്ചാല്‍മതിയെന്നും മുരളീധരന്‍ പറഞ്ഞു.