kerala
കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ടവര്‍ തന്നെ എതിര്‍ക്കുന്നു; മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം
കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നത്. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. ഏത് ഏജന്‍സി എന്ന് വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ രാഷ്ട്രീയ പകപോക്കലാണെന്നാണ് പറയുന്നത്. അന്വേഷണം ആവശ്യപ്പെട്ടവര്‍ തന്നെ, സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ബിജെപി കേന്ദ്ര നേതൃത്വം. ഡല്‍ഹിയിലെ ബി.ജെ.പി. കേന്ദ്ര ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരനും ബിജെപി കേന്ദ്ര വക്താവ് സമ്പത് പാത്രയും മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.
കേസിൽ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് മാറ്റുകയാണെന്ന് ആരോപിച്ച വി മുരളീധരൻ സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് ആരോപിച്ചു.
കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്നും മുഖ്യമന്ത്രി ഓരോ തവണയും നിലപാട് മാറ്റി പറയുന്നുവെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കേസിലെ പ്രതികളുടെ ഉന്നത ബന്ധം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറില്‍ ഒതുങ്ങില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നത്. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. ഏത് ഏജന്‍സി എന്ന് വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ അന്വേഷണം പുരോഗമിക്കുമ്പോള്‍ രാഷ്ട്രീയ പകപോക്കലാണെന്നാണ് പറയുന്നത്. അന്വേഷണം ആവശ്യപ്പെട്ടവര്‍ തന്നെ, സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിനു നേര്‍ക്ക് അന്വേഷണം എത്തിയതിനാലാണ് അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കുന്നതെന്നും ഇത് സംസ്ഥാന സര്‍ക്കാരും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന് തെളിവാണെന്നും വി മുരളീധരൻ പറഞ്ഞു. കേസില്‍ തെളിവ് നശിപ്പിക്കാനുള്ള ശ്രമമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. മുഴുവന്‍ സംഭവങ്ങളുടെയും ധാര്‍മിക ഉത്തരവാദിത്വം ഏറ്റടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്; സത്യപ്രതിജ്ഞ ഡിസംബര്‍ 21 ന്
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ 21ന് രാവിലെ 10 നും കോര്‍പ്പറേഷനില്‍ 11:30 നുമാണ് സത്യപ്രതിജ്ഞ.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ന് നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ 21ന് രാവിലെ 10 നും കോര്‍പ്പറേഷനില്‍ 11:30 നുമാണ് സത്യപ്രതിജ്ഞ.
പ്രായം കൂടിയ അംഗങ്ങളാവും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം പ്രതിജ്ഞയെടുത്ത മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. മേയര്‍ മുനിസിപ്പല്‍ ചെയര്മാന് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10:30 നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്മാന് തെരഞ്ഞെടുപ്പ് 2;30 നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10:30 നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2;30 നും നടക്കും.
kerala
മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കി; സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐക്കെതിരെ കേസ്
കഴിഞ്ഞ വെള്ളിയാഴ്ച മട്ടന്നൂര്‍ എടയന്നൂരില്‍ വെച്ചാണ് ശിവദാസന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ശിവദാസനെതിരെ കേസ്. കഴിഞ്ഞ വെള്ളിയാഴ്ച മട്ടന്നൂര്‍ എടയന്നൂരില്‍ വെച്ചാണ് ശിവദാസന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കണ്ണൂര്‍ ശിവദാസന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സിനിമാ താരവും പൊലിസുദ്യോഗസ്ഥനുമായ പി.ശിവദാസന്‍ സഞ്ചരിച്ച കാര്‍ ചാലോട് ഭാഗത്തു നിന്നും മട്ടന്നൂരിലേക്ക് പോവുന്ന വഴി എടയന്നൂരില്‍ വെച്ച് നിയന്ത്രണം വിട്ട് ഇരുമ്പു വേലിയില്‍ ഇടിക്കുകയായിരുന്നു. ഇടിക്ക് പിന്നാലെ കാര്‍ പിന്നോട്ട് നീങ്ങി മറ്റൊരു കാറിലും തട്ടി. ഇതോടെ നാട്ടുകാര്‍ വാഹനം തടഞ്ഞ് മട്ടന്നൂര്‍ പൊലീസില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ ശിവദാസന്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.
കാറില്‍ മറ്റു ചിലര്‍ കൂടി ശിവദാസനൊപ്പം ഉണ്ടായിരുന്നു. മദ്യപിച്ചതിന് പുറമെ അശ്രദ്ധയോടെയും അപകടകരമായും വാഹനം ഓടിച്ചതിന്റെ പേരിലാണ് മട്ടന്നൂര്‍ പൊലീസ് ശിവദാസനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സമാനമായ രീതിയില്‍ കുറച്ച് നാള് മുമ്പ് കണ്ണൂര്‍ കണ്ണോത്തുംചാലില്‍ വെച്ച് ശിവദാസന്‍ ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന് ഇടപെട്ട് കേസ് ഒഴിവാക്കുകയായിരുന്നു.
kerala
കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
ഇന്ന് രാവിലെ ഗ്രാമിന് 75 രൂപ വര്‍ധിച്ച് 12,350 രൂപയായിരുന്നു.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. ഇന്ന് (തിങ്കള്‍) രണ്ട് തവണയാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നത്. പവന് ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം മതി. ഇന്നത്തെ ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 99280 രൂപയാണ്. ഉച്ചയ്ക്ക് ശേഷം ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപ വര്‍ധിച്ച് 12410 രൂപയായി.
ഇന്ന് രാവിലെ ഗ്രാമിന് 75 രൂപ വര്‍ധിച്ച് 12,350 രൂപയായിരുന്നു. പവന് 600രൂപ വര്‍ധിച്ച് 98,000 രൂപയായിരുന്നു. നേരത്തെ ഡിസംബര്‍ 12നായിരുന്നു പവന് 98,400 രൂപയായത്.
അന്താരാഷ്ട്ര സ്വര്‍ണ്ണവില 4346 ഡോളറും രൂപയുടെ വിനിമയം നിരക്ക് 90.72 ലും ആണ്. അന്താരാഷ്ട്ര വില 50 ഡോളറും കൂടി വര്‍ധിച്ചാല്‍ കേരളത്തിലെ സ്വര്‍ണവില ഒരുലക്ഷത്തിലേക്ക് എത്തും.
-
kerala2 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala8 hours agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india1 day ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
india1 day agoവസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന് മരിച്ചു
-
india1 day agoബി.ജെ.പി എം.എൽ.എയുടെ ഇടപെടൽ; ജമ്മു–കശ്മീരിലെ 850 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയിൽ നിന്ന് പിൻമാറാൻ സാധ്യത
-
kerala2 days agoകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം
-
india1 day agoതിരഞ്ഞെടുപ്പ് കമ്മീഷനെതിരെ യുദ്ധപ്രഖ്യാപനവുമായി കോൺഗ്രസ്; രാംലീല മൈതാനത്ത് ജനസാഗരം
-
kerala2 days agoയു.ഡി.എഫിനെ വിശ്വസിച്ചതിന് കേരളജനതയ്ക്ക് നന്ദി; പ്രിയങ്കാ ഗാന്ധി
