Connect with us

EDUCATION

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്; അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

Published

on

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിനു അപേക്ഷിക്കാന്‍ ഉള്ള സമയ പരിധി ഇന്ന് അവസാനിക്കും. അപേക്ഷകള്‍ പരിഗണിച്ചു അടുത്ത ദിവസം തന്നെ സപ്ലിമെന്ററി അലോട്ട് മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. അതിനു ശേഷം താലൂക്ക് തല പരിശോധന നടത്തി കൂടുതല്‍ സീറ്റ് അനുവദിക്കും എന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. മൂന്ന് അലോട്ട്‌മെന്റ് തീര്‍ന്നിട്ടും മലപ്പുറത്തു അടക്കം മലബാറില്‍ സീറ്റ് ക്ഷാമം രൂക്ഷമാണ്.

EDUCATION

ഇൻസ്പയർ (SHE) 2024 സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Published

on

സയൻസ് വിഷയങ്ങളിൽ ഡിഗ്രി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ സ്കോളർഷിപ്പ് ആയ ഇൻസ്പയർ (SHE) സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

 സെപ്റ്റംബർ 01മുതൽ ഒക്ടോബർ 15 വരെയാണ് അപേക്ഷിക്കാനാക്കുക.

 Eligibility:

▪️താഴെ പറയുന്ന വിഷയങ്ങളിൽ BSc, BS, int MSc, int MS എന്നിവയിൽ ഏതിലെങ്കിലും ഒന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം.
1. Physics
2. Chemistry
3. Mathematics
4. Biology
5. Statistics
6. Geology
7. Astrophysics
8. Astronomy
9. Electronics
10. Botany
11. Zoology
12. Bio-chemistry
13. Anthropology
14. Microbiology
15. Geophysics
16. Geochemistry
17. Atmospheric sciences
18. Oceanic Sciences.

▪️വരുമാന പരിധി ഇല്ല.
▪️ജനറൽ വിഭാഗം ഉൾപ്പെടെ എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
▪️+2 പഠിച്ച ബോർഡിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ 1% വിദ്യാർത്ഥികൾക്ക് ആണ് സ്കോളർഷിപ്പ് അനുവദിക്കുക.
▪️അല്ലെങ്കിൽ JEE advanced, NEET, NTSE തുടങ്ങിയ പരീക്ഷകളിൽ ഉന്നത റാങ്ക് നേടിയ ശേഷം സയൻസ് വിഷയങ്ങളിൽ ഡിഗ്രി ചെയ്യുന്നവർ ആയിരിക്കണം.

 മുൻ വർഷങ്ങളിൽ +2 പാസ്സ് ആയ year gap ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയില്ല.

സ്കോളർഷിപ്പ് തുക

പ്രതിവർഷം 60000 രൂപയും Project allowance ആയി 20000 രൂപ വരെയും PG രണ്ടാം വർഷം വരെ ലഭിക്കുന്നതാണ്.

 അപേക്ഷിക്കാൻ ആവിശ്യമായ രേഖകൾ

* Photo
* Class X Mark Sheet
* Class XII Mark Sheet
* Endorsement Form
* Certificate specifying Rank or Award in IIT-JEE/AIPMT/ NEET/ KVPY /JBNSTS/NTSE /International Olympic Medalists (if applicable)

അവസാന തിയ്യതി : 15 ഒക്ടോബർ 2024

അപേക്ഷ വെബ്സൈറ്റ്
https://online-inspire.gov.in/

Continue Reading

EDUCATION

കാലിക്കറ്റ് സർവ്വകലാശാല; എം.ബി.എ. പ്രവേശനം സെപ്റ്റംബർ 12 വരെ അപേക്ഷ സമര്‍പ്പിക്കാം

ലേറ്റ് ഫീസോടുകൂടി സെപ്റ്റംബർ 12 വൈകീട്ട് അഞ്ചു മണി വരെ അപേക്ഷ സമര്‍പ്പിക്കാം.

Published

on

2024-25 അധ്യയന വര്‍ഷത്തെ എം.ബി.എ. പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുവാനുള്ള സൗകര്യം വെബ്‍സൈറ്റില്‍ ലഭ്യമാണ്.

ലേറ്റ് ഫീസോടുകൂടി സെപ്റ്റംബർ 12 വൈകീട്ട് അഞ്ചു മണി വരെ അപേക്ഷ സമര്‍പ്പിക്കാം.

KMAT / CMAT / CAT യോഗ്യത ഇല്ലാത്തവര്‍ക്കും ബിരുദ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അപേക്ഷിക്കാം.

രജിസ്റ്റര്‍ ചെയ്തവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി അതത് കോളേജ് / സെന്ററുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്
https://admission.uoc.ac.in/admission?pages=MBA

Continue Reading

EDUCATION

പി.ജി. ക്യാപ് 2024; 13-ന് മുൻപായി പ്രവേശനം നേടണം

Published

on

കാലിക്കറ്റ് സർവകലാശാലയുടെ 2024 – 2025 അധ്യായന വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം അലോട്ട്മെന്റിന് ശേഷം നിലനിൽക്കുന്ന ഒഴിവുകൾ നികത്തുന്നതിനായുള്ള വിദ്യാർഥികളുടെ പരിഷ്കരിച്ച റാങ്ക് ലിസ്റ്റിൽ നിന്നും പ്രവേശനം ആഗ്രഹിക്കുന്നവർ തങ്ങളുടെ റാങ്ക്, വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള സീറ്റൊഴിവ് എന്നിവ പരിശോധിച്ച് കോളേജ് / സെന്ററുമായി ബന്ധപ്പെട്ട് അവർ നിർദ്ദേശിക്കുന്ന സമയക്രമ പ്രകാരം സെപ്റ്റംബർ 13-ന് മുൻപായി പ്രവേശനം നേടേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്‌

https://admission.uoc.ac.in/admission?pages=pg

Continue Reading

Trending