Connect with us

kerala

പ്ലസ് വണ്‍ പരീക്ഷയിലെ ആള്‍മാറാട്ടം; വിദ്യാര്‍ത്ഥിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ സാധ്യത

കടമേരി ആര്‍എസി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും.

Published

on

കടമേരി ആര്‍എസി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും. പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ യഥാര്‍ത്ഥ വിദ്യാര്‍ത്ഥിയ്ക്ക് പകരം ബിരുദ വിദ്യാര്‍ത്ഥി വന്നതില്‍ സംശയം തോന്നി പിന്നാലെം നടന്ന പരിശോധനയിലാണ് ആള്‍മാറാട്ടം മനസ്സിലാകുന്നത്.

സംഭവത്തില്‍ പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥിക്കെതിരേ ജുവനയില്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. വിദ്യാര്‍ഥിയുടെ പ്ലസ് വണ്‍ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ സാധ്യതയുണ്ട്. ആള്‍മാറാട്ടം നടത്തിയ മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ.കെ. മുഹമ്മദ് ഇസ്മയിലിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇയാള്‍ ഹാള്‍ടിക്കറ്റില്‍ കൃത്രിമം നടത്തുകയായിരുന്നു.

ആര്‍എസി. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഓപ്പണ്‍സ്‌കീമില്‍ പ്ലസ് വണ്‍ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്റ് പരീക്ഷയെഴുതുന്ന മലപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് പകരമായാണ് ബിരുദവിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇസ്മായില്‍ പരീക്ഷയെഴുതാനെത്തിയത്.

എന്നാല്‍ പരീക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന് സംശയം തോന്നി ചോദ്യംചെയ്തപ്പോഴാണ് ആള്‍മാറാട്ടം മനസ്സിലായത്. അധ്യാപകന്‍ പ്രിന്‍സിപ്പലിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ വിദ്യാഭ്യാസ അധികൃതര്‍ക്കും പോലീസിലും പരാതിനല്‍കി. തുടര്‍ന്ന് നാദാപുരം പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു

ജലനിരപ്പ് 3.6 അടി കൂടി ഉയര്‍ന്നാല്‍ മുന്നറിയിപ്പ് നല്‍കും.

Published

on

ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ ജലനിരപ്പ് ഉയരുന്നു. ഇന്ന് രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 2361.36 അടിയിലെത്തി. നിലവില്‍ 808.34 ഘനയടി ജലമാണ് സംഭരണിയിലുള്ളത്. മൊത്തം സംരണശേഷിയുടെ 55.39 ശതമാനം വരുമിത്. ജലനിരപ്പ് 3.6 അടി കൂടി ഉയര്‍ന്നാല്‍ മുന്നറിയിപ്പ് നല്‍കും.

1459.49 ഘനയടി വെള്ളമാണ് ആകെ ഡാമിലെ സംഭരണശേഷി. റൂള്‍കര്‍വ് നിയമം അനുസരിച്ച് ജലനിരപ്പ് 2,365 അടിയിലെത്തിയാല്‍ ആദ്യം ബ്ലൂ അലര്‍ട്ട് നല്‍കും. 2,371 അടി ആയാല്‍ ഓറഞ്ച് അലര്‍ട്ടും 2,372 അടിയെത്തിയാല്‍ റെഡ് അലര്‍ട്ടും പുറപ്പെടുവിക്കും. 2,373 അടിയില്‍ വെള്ളം എത്തിയാല്‍ ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കണം.

Continue Reading

kerala

കേരള സര്‍വകലാശാലയില്‍ പരീക്ഷ നടത്തിപ്പിനെതിരെ പരാതി; ക്ലാസ് നടത്താതെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചതായി ആരോപണം

നാലാം സെമസ്റ്റര്‍ ക്ലാസ്സ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് യാതൊരു വിധ അറിയിപ്പും നല്‍കിയിട്ടില്ലായെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

Published

on

കേരള സര്‍വകലാശാല നാലാം സെമസ്റ്റര്‍ എംബിഎ പരീക്ഷ നടത്തിപ്പിനെതിരെ പരാതി നല്‍കി വിദ്യാര്‍ഥികള്‍. നാലാം സെമസ്റ്റര്‍ ക്ലാസ് തുടങ്ങും മുമ്പേ പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെയാണ് വിദ്യാര്‍ഥികള്‍ പരീക്ഷ കണ്‍ട്രോളര്‍ക്ക് പരാതി നല്‍കിയത്. ഒറ്റ ക്ലാസ് പോലും നടത്താതെയാണ് സര്‍വകലാശാല പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചതെന്നും ഇറക്കിയത് എംബിഎ പരീക്ഷക്കുള്ള നോട്ടിഫിക്കേഷന്‍ മാത്രമാണെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.

നാലാം സെമസ്റ്റര്‍ ക്ലാസ്സ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് യാതൊരു വിധ അറിയിപ്പും നല്‍കിയിട്ടില്ലായെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയപ്പോള്‍ ക്ലാസ് തുടങ്ങിയത് നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാവില്ല എന്നാണ് മറുപടി പറഞ്ഞതെന്ന് വിദ്യാര്‍ഥികള്‍ പ്രതികരിച്ചു.

Continue Reading

kerala

മംഗളൂരുവിലെ വിദ്വേഷ കൊല; പൊലീസ് ഗുരുതര വീഴ്ചകള്‍ വരുത്തിയതായി റിപ്പോര്‍ട്ട്

സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചില്ലെന്നും സംയുക്ത വസ്തുതാന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

മംഗളൂരു കുഡുപുവിലെ വിദ്വേഷ കൊലയില്‍ പൊലീസ് ഗുരുതര വീഴ്ചകള്‍ വരുത്തിയതായി വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിപ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കുടുംബത്തിന് നല്‍കിയില്ല. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചില്ലെന്നും സംയുക്ത വസ്തുതാന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ 27ന് വൈകുന്നേരമായിരുന്നു മലയാളി യുവാവായ മുഹമ്മദ് അഷ്‌റഫിനെ സംഘപരിവാര്‍ സംഘം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്.

പൊലീസ് സംഭവസ്ഥലം സന്ദര്‍ശിച്ചിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിപ്പിച്ചു എന്നതാണ് ഗുരുതരമായ ആരോപണം. കര്‍ണാടക അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്, പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടി, ഓള്‍ ഇന്ത്യ അസോസിഷന്‍ ഫോര്‍ ജസ്റ്റിസ് കര്‍ണാടക എന്നിവര്‍ സംയുക്തമായാണ് വസ്തുതാന്വേഷണം നടത്തിയത്. മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറും ക്രമസമാധാന ചുമതലയുള്ള ഡിസിപിയും ഗുരുതരമായ വീഴ്ചകള്‍ വരുത്തിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യം അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പിന്നീട് അത് കൊലപാതകത്തിലേക്ക് മാറ്റുകയായിരുന്നു. ഇത് തെളിവ് നശിപ്പിക്കുന്നതിലേക്ക് നയിച്ചു എന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. കുടുംബത്തിന് റിപ്പോര്‍ട്ട് നല്‍കുന്നതിലും വീഴ്ച സംഭവിച്ചു. അന്വേഷണത്തിന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിലും ഇരക്ക് ലഭിക്കേണ്ടുന്ന നഷ്ടപരിഹാരം ലഭ്യമാക്കുന്നതിലും വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading

Trending