Video Stories
രാജ്യത്തെ വര്‍ഗ്ഗീയ ഫാഷിസ്റ്റ് മുക്തമാക്കുന്നതോടൊപ്പം കേരളത്തെ രാഷ്ട്രീയ ഫാഷിസത്തില്‍ നിന്ന് കരകയറ്റണം: പി.എം.സാദിഖലി

നവോത്ഥാനത്തിന്റെയും സാമൂഹ്യ പ്രബുദ്ധതയുടെയും ഫലമായി രാഷ്ട്രീയ പക്വത ആര്‍ജ്ജിച്ച കേരളം ഇന്ത്യയിലാദ്യമായി മുന്നണി രാഷട്രീയത്തെ നെഞ്ചേറ്റിയ സംസ്ഥാനമാണ് കേരളമെന്നും
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎം സാദിഖലി. ഇതിനോട് തികച്ചും നീതി പുലര്‍ത്തിയാണ് കോണ്‍ഗ്രസ്സ് അവരുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തീകരിച്ചിരിക്കുന്നത് എന്ന് അഭിമാനത്തോടെ പറയാനാകുമെന്നും സാദിഖലി ഫെയ്സ്ബുക്കില്‍ കുറിച്ചു. ലോക തലത്തില്‍ തന്നെ പക്വതയുടേയും സത്യസന്ധതയുടേയും പ്രതീകമായി എണ്ണപ്പെട്ട രാഹുല്‍ ഗാന്ധി എന്ന ദേശീയ നേതാവ് മുതല്‍, ശശി തരൂരും മുരളീധരനുമടക്കമുള്ള പ്രതിഭകളായ ജനസമ്മതരാണ് കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥികളായി ജനാധിപത്യത്തെ അഭിസംബോധന ചെയ്യുന്നതെന്നും സാദിഖലി ഫെയ്സ് ബുക്കില്‍ കുറിച്ചു.
പി.എം സാദിഖലിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് പൂര്‍ണമായി വായിക്കാം
ഹിന്ദി ഹൃദയ ഭൂമിയില്‍ സംഘ്പരിവാറിനെ എന്ന പോലെ, രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വം സി പി ഐ എമ്മിനെ ഭയചകിതമാക്കുന്നു. ഷാ, മോദി, യോഗി എന്നിവരുടെ ക്രിമിനല്‍ കോംബോയാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന്റെ ചടുലമായ നീക്കങ്ങളെയും രാഹുല്‍ ഇഫക്ടിനെയും ഭയത്തോടെ വീക്ഷിക്കുന്നത്. കേരളത്തില്‍ പിണറായി, ജയരാജന്, മണിയടക്കമുള്ള സൈക്കൊ ക്രിമിനലുകളും സമാന വഴിയില്‍ തന്നെ.
ദേശീയ രാഷ്ട്രീയത്തെ വര്‍ഗ്ഗീയ ഫാഷിസ്റ്റ് മുക്തമാക്കുന്ന ജനാധിപത്യ പ്രക്രിയക്കൊപ്പം കേരളത്തെ രാഷ്ട്രീയ ഫാഷിസത്തില്‍ നിന്ന് കരകയറ്റുക എന്നതും ഒരു അനിവാര്യതയാണ്. അധികാരം ഏകാധിപത്യ താല്പര്യങ്ങള് അടിച്ചേല്പിക്കാനുള്ള ടൂള്‍ ആയി മാറുന്ന ഫാഷിസ്റ്റ് രാഷ്ട്രീയത്തെ തോല്‍പ്പിക്കാനും രാഹുലിന്റെ സാന്നിധ്യം ദക്ഷിണേന്ത്യയില്‍ ഉപകരിക്കും.
ഇന്ത്യയിലാദ്യമായി മുന്നണി രാഷട്രീയത്തെ നെഞ്ചേറ്റിയ കേരളം നവോത്ഥാനത്തിന്റെയും സാമൂഹ്യ പ്രബുദ്ധതയുടെയും ഫലമായി രാഷ്ട്രീയ പക്വത ആര്‍ജ്ജിച്ച സംസ്ഥാനമാണ്. ഇതിനോട് തികച്ചും നീതി പുലര്‍ത്തിയാണ് കോണ്‍ഗ്രസ്സ് അവരുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തീകരിച്ചിരിക്കുന്നത് എന്ന് അഭിമാനത്തോടെ പറയാനാകും. ലോക തലത്തില്‍ തന്നെ പക്വതയുടേയും സത്യസന്ധതയുടേയും പ്രതീകമായി എണ്ണപ്പെട്ട രാഹുല്‍ ഗാന്ധി എന്ന ദേശീയ നേതാവ് മുതല്‍, ശശി തരൂരും മുരളീധരനുമടക്കമുള്ള പ്രതിഭകളായ ജനസമ്മതര്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥികളായി ജനാധിപത്യത്തെ അഭിസംബോധന ചെയ്യുന്നു.
കൊലപാതകികളും, ക്രിമിനലുകളും, ഭൂമാഫിയകളും, കോമാളികളും എന്നു വേണ്ട ഒരു മസാല മൂവിക്ക് പറ്റിയ ഐറ്റം നമ്പറുകള്‍ മറുഭാഗത്ത് എല്‍ ഡി എഫ് ബാനറിലും അണിനിരക്കുന്നു. പി ജയരാജനെന്ന ക്രിമിനല്‍ ഐകൊണിക്കിന്റെ ഒരൊറ്റ സ്ഥാനാര്‍ത്ഥിത്വം കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും സി പി എമ്മിനെ പരാജയത്തിന്റെ പാഠം പഠിപ്പിക്കാനിരിക്കുകയാണ്. അതിന്റെ കൂടെ രാഹുലിന്റെ സാന്നിധ്യം കൂടി ഉറപ്പാകുമ്പോള്‍ എല്‍ ഡി എഫ് ഏത്, ബിജെപി യേത് എന്ന് തിരിച്ചറിയാനാകാത്തവണ്ണം അവര്‍ തമ്മിലുള്ള സ്വരചേര്‍ച്ച പുറത്താവുകയാണ്.
ഫാഷിസ്റ്റ് വിരുദ്ധ മൈതാന പ്രസംഗങ്ങളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വയനാട്ടിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് രാഷട്രീയ മാന്യത കാണിക്കുകയാണ് ഇടതുപക്ഷം ഇപ്പോള്‍ ചെയ്യേണ്ടത്. മറിച്ചുളള പ്രിവിലേജ് വാദം വിഷല്പിതമായ സംഘ് പരിവാര്‍ രാഷ്ട്രീയത്തെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കൂ. സംഘ്പരിവാരം ഫാഷിസ്റ്റ് സ്വഭാവമുള്ളവരല്ല എന്ന് വിലയിരുത്തുന്ന കാരാട്ട് പ്രഭൃതികള്‍ അത് മനസ്സിലാക്കുന്നുവെങ്കിലാണ് അത്ഭുതം.
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
india3 days ago
ഓപ്പറേഷന് സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി; മൂന്നാം ക്ലാസ് മുതല്‍ പാഠ്യവിഷയമാകും
-
india3 days ago
കളിച്ചുകൊണ്ടിരിക്കെ കയ്യില്‍ പാമ്പ് ചുറ്റി; ഒരു വയസുകാരന് മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്നു
-
More2 days ago
ഹജ്ജ്: സഹായികളുടെ പ്രായത്തിൽ ഇളവ്
-
kerala3 days ago
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സുരക്ഷ വീഴ്ച്ച; അഞ്ചര ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയി
-
kerala2 days ago
ട്രെയിൻ ഇറങ്ങി പാളം മുറിച്ചുകടക്കവേ മറ്റൊരു ട്രെയിനിടിച്ചു; കടലുണ്ടിയിൽ ബി.ടെക് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
-
kerala2 days ago
കൊല്ലത്ത് ദമ്പതികള്‍ വീട്ടില്‍ മരിച്ചനിലയില്‍; ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് സൂചന
-
crime2 days ago
പാലക്കാട് മെറ്റാഫെത്തമിനുമായി രണ്ട് യുവതികളും, ഒരു യുവാവും അറസ്റ്റിൽ
-
kerala2 days ago
മഴ മുന്നറിയിപ്പില്‍ മാറ്റം; മുന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; കുട്ടനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി