Culture
പെട്രോള്‍ വില 25 രൂപ വരെ കുറക്കാനാവും; മോദി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്: പി. ചിദംബരം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വിചാരിച്ചാല്‍ പെട്രോള്‍ ലിറ്ററിന് 25 രൂപ വരെ കുറക്കാനാവുമെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം. എന്നാല്‍ സര്‍ക്കാര്‍ ലിറ്ററിന് ഒന്നോ രണ്ടോ രൂപ കുറച്ച് ജനങ്ങളെ വഞ്ചിക്കുകയാണെന്നും ചിദംബരം പറഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയില്‍ വില കുറയുന്നതിനനുസരിച്ച് ലിറ്ററിന് 15 രൂപ വരെ കുറക്കാനാവും. കേന്ദ്രസര്‍ക്കാര്‍ ചുമത്തിയ 10 രൂപ അധിക നികുതി കൂടി കുറച്ചാല്‍ ലിറ്ററിന് 25 രൂപ കുറവില്‍ പെട്രോള്‍ കുറക്കാനാവും-ചിദംബരം വ്യക്തമാക്കി.
രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയിലും തുടര്‍ച്ചയായ പതിനൊന്നാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു. ഇന്ന് 31 പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. ഡീസലിന് 28 പൈസയും വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 81.31 രൂപയും ഡീസലിന് 74.16 രൂപയുമാണ് വില.
ഇന്ധനവില നിയന്ത്രണാതീതമായി കൂടിയതോടെ കഴിഞ്ഞ ദിവസം പെട്രോളിയം മന്ത്രി ധര്‍മേന്ത്ര പ്രധാന്‍ എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ചര്‍ച്ച റദ്ദാക്കി. കാരണം പറയാതെയാണ് ചര്‍ച്ച റദ്ദാക്കിയത്.
ഇന്ധനവില പിടിച്ചു നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ കാര്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ല. ഇന്ധനവില ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ സംസ്ഥാനങ്ങള്‍ സമ്മതിക്കുന്നില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്ന ന്യായം. എന്നാല്‍ അതിനെ കുറിച്ച് കൂടുതല്‍ ചര്‍ച്ചക്ക് തയ്യാറാവാതെ കേന്ദ്രം എണ്ണക്കമ്പനികളുടെ കൊള്ളക്ക് കൂട്ട് നില്‍ക്കുകയാണ്.
Central government saves Rs 15 on every litre of petrol due to fall in crude oil prices. Central government puts additional tax of Rs 10 on every litre of petrol.
— P. Chidambaram (@PChidambaram_IN) May 23, 2018
Bonanza to central government is Rs 25 on every litre of petrol. This money rightfully belongs to the average consumer.
— P. Chidambaram (@PChidambaram_IN) May 23, 2018
It is possible to cut upto Rs 25 per litre, but the government will not. They will cheat the people by cutting price by Rs 1 or 2 per litre of petrol
— P. Chidambaram (@PChidambaram_IN) May 23, 2018
Film
എ.എം.എം.എ അല്ല, അമ്മ എന്ന് വിളിക്കണം’ ശ്വേത മേനോന്‍
സംഘടനയുടെ ആദ്യ വനിതാ പ്രസിഡന്റായി നടി ശ്വേത മേനോന്‍ തെരഞ്ഞെടുത്തു.

ലൈംഗിക പീഡനാരോപണങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്ന മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയില്‍ പുതിയ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ആദ്യ വനിതാ പ്രസിഡന്റായി നടി ശ്വേത മേനോന്‍ തെരഞ്ഞെടുത്തു.
വളരെ ആലോചിച്ചതിനുശേഷമാണ് അമ്മയുടെ പ്രസിഡന്റാവാന്‍ തീരുമാനിച്ചത്. അവസാന നിമിഷത്തിലാണ് ഞാന്‍ നാമനിര്‍ദ്ദേശം സമര്‍പ്പിച്ചത്. അതുവരെ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് നിരവധി സംഭവങ്ങള്‍ നടന്നു. അത് വളരെ ബുദ്ധിമുട്ടുകളോടെയായിരുന്നു. തെരഞ്ഞെടുപ്പ് വഴി പലരുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാന്‍ കഴിഞ്ഞു. എന്ന് അവര്‍ പറഞ്ഞു.
സ്ത്രീയും പുരുഷനും ഒരേ തലത്തിലായിരിക്കണം എന്ന വിശ്വാസമാണ് എനിക്ക് എന്നും ഉണ്ടായിരുന്നത്. ലിംഗസമത്വം എന്നത് വെറും സ്ത്രീപുരുഷ താരതമ്യമല്ല, മറിച്ച് പരസ്പരം ബഹുമാനിക്കുകയും കേള്‍ക്കുകയും ചെയ്യുന്ന നിലപാടാണെന്നും സംഘടനയെ എ.എം.എം.എ എന്നു വിളിക്കാതെ ‘അമ്മ’ എന്ന് തന്നെ വിളിക്കണമെന്നും ശ്വേത അഭ്യര്‍ത്ഥിച്ചു.
കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ ആരെയും ശിക്ഷിക്കരുതെന്നും സംഘടനയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പൊതുജനത്തോട് പറയാനുള്ളതെന്ന് അവര്‍ വ്യക്തമാക്കി.
ഹേമ കമ്മിറ്റി അമ്മയെ വിമര്‍ശിച്ചുവെന്ന ധാരണ തെറ്റാണ്. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് നമ്മുടെ കാഴ്ചപ്പാട് മാറ്റണമെന്നു മാത്രമാണ് കമ്മിറ്റി പറഞ്ഞത്. അതിനോട് താന്‍ പൂര്‍ണമായും യോജിക്കുന്നവെന്നും എല്ലാവരും ഒന്നിച്ചുനിന്നാല്‍ മാത്രമേ ഈ വ്യവസ്ഥിതി മാറ്റാന്‍ സാധിക്കുക.
ഡബ്ല്യു.സി.സിയും അമ്മയും തമ്മിലുള്ള ഒരു യുദ്ധത്തിലേക്ക് പ്രശ്‌നങ്ങളെ മാറ്റരുതെന്നും അവര്‍ തെറ്റാണെന്നും അമ്മ ശരിയാണെന്നും കരുതുന്നില്ലെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു
Film
ഐ.ഡി.എസ്.എഫ്.എഫ്.കെ നാളെ മുതല്‍; 52 രാജ്യങ്ങളില്‍നിന്നുള്ള 331 സിനിമകള്‍
ആറു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 29 വിഭാഗങ്ങളിലായി 52 രാജ്യങ്ങളില്‍നിന്നുള്ള ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുന്നത്.

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി 22 മുതല്‍ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17-ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ 331 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ആറു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 29 വിഭാഗങ്ങളിലായി 52 രാജ്യങ്ങളില്‍നിന്നുള്ള ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 9.15 മുതല്‍ പ്രദര്‍ശനം ആരംഭിക്കും. കൈരളി തിയേറ്ററില്‍ വൈകിട്ട് ആറു മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങിനുശേഷം ഉദ്ഘാടനചിത്രമായ ‘ഫ്രം ഗ്രൗണ്ട് സീറോ’ പ്രദര്‍ശിപ്പിക്കും.
ഡെലിഗേറ്റ് പാസിന്റെ വിതരണം വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ ആരംഭിക്കും. മല്‍സര വിഭാഗത്തിലെ ഡോക്യുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍, അനിമേഷന്‍, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിം, ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി, ഫോക്കസ് ലോംഗ് ഡോക്യുമെന്ററി, ഫോക്കസ് ഷോര്‍ട്ട് ഫിക്ഷന്‍, ഇന്റര്‍നാഷണല്‍ ഫിലിംസ്, ഫെസ്റ്റിവല്‍ വിന്നേഴ്‌സ്, ജൂറി ഫിലിംസ് തുടങ്ങിയ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ സംവിധായകരുമായി ഡെലിഗേറ്റുകള്‍ക്ക് സംവദിക്കാനുള്ള മീറ്റ് ദ ഡയറക്ടര്‍, ഫേസ് റ്റു ഫേസ്, മാസ്റ്റര്‍ ക്ലാസ്, പാനല്‍ ഡിസ്‌കഷന്‍ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.
ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് രാകേഷ് ശര്‍മ്മയ്ക്ക് സമ്മാനിക്കും. രാകേഷ് ശര്‍മ്മയുടെ നാല് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.സമീപകാലത്ത് അന്തരിച്ച ശ്യാംബെനഗല്‍, ഷാജി എന്‍. കരുണ്‍, സുലൈമാന്‍ സിസെ, തപന്‍കുമാര്‍ ബോസ്, തരുണ്‍ ഭാര്‍ട്ടിയ, പി.ജയചന്ദ്രന്‍, ആര്‍.എസ് പ്രദീപ് എന്നിവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗവും മേളയില്‍ ഉണ്ടായിരിക്കും.
27ന് വൈകിട്ട് ആറു മണിക്ക് കൈരളി തിയേറ്ററില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ മല്‍സരവിഭാഗത്തിലെ ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. പൊതുവിഭാഗത്തിന് 590 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 354 രൂപയുമാണ് ഡെലിഗേറ്റ് ഫീ. ൃലഴശേെൃമശേീി.ശളളസ.ശി എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയും കൈരളി തിയേറ്റര്‍ കോംപ്‌ളക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഡെലിഗേറ്റ് സെല്‍ വഴി നേരിട്ടും രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.
Film
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം

-
Film3 days ago
പൂര്‍ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്‍ജും ആന്റോ ജോസഫും
-
Film3 days ago
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം
-
News3 days ago
വനിതാ ലോകകപ്പ് ടീമും ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമും ഇന്ന് പ്രഖ്യാപനം
-
india3 days ago
ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകള്‍ക്ക് നിരോധനം: ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കി
-
india3 days ago
കുവൈത്ത് വിഷമദ്യ ദുരന്തം: ചികിത്സയിലുള്ളവരെ നാടുകടത്തിയേക്കും
-
kerala3 days ago
എംഎസ്എഫിനെതിരെ വര്‍ഗ്ഗീയ പരാമര്‍ശം നടത്തി എസ്.എഫ്.ഐ
-
filim3 days ago
ലാലുവിന്റെ സ്നേഹമുത്തം ഇച്ചാക്കയ്ക്ക്; ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍
-
crime3 days ago
പഞ്ചാബില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും കൊലപ്പെടുത്തി