ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ചെല്‍സി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ എതിരില്ലാത്ത നാലു ഗോളിന് തകര്‍ത്തു. ചെല്‍സിയുടെ തട്ടകമായ സ്റ്റാംഫഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ പെഡ്രോ റോഡ്രിഗസ്, ഗാരി കാഹില്‍, ഏദന്‍ ഹസാഡ്, എന്‍ഗോളോ കാന്റെ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ യുനൈറ്റഡിന് മറുപടിയുണ്ടായില്ല. മാഞ്ചസ്റ്ററിന്റെ പോസ്റ്റില്‍ ഗോള്‍മഴ പെയ്യിച്ച് ചെല്‍സി | VIDEO

നാണം കെട്ട് മൗറീഞ്ഞോ

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ഹോസെ മൗറീഞ്ഞോക്ക് കഴിഞ്ഞ സീസണ്‍ വരെ താന്‍ പരിശീലിപ്പിച്ച ടീമിന്റെ തട്ടകത്തിലേക്കുള്ള സന്ദര്‍ശനം നാണക്കേടിന്റേതായി. മാനേജര്‍ എന്ന നിലയില്‍ പ്രീമിയര്‍ ലീഗില്‍ മൗറീഞ്ഞോ നേരിടുന്ന ഏറ്റവും വലിയ തോല്‍വിയാണിത്.

mou-konte

മത്സരത്തിനു ശേഷം കുപിതനായ മൗറീഞ്ഞോ ചെല്‍സി കോച്ച് ആന്റോണിയോ കോണ്ടെയുടെ ചെവിയില്‍ എന്തോ പറഞ്ഞത് വിവാദമായി. മത്സരത്തിനിടെ കോണ്ടെ നടത്തിയ ആഹ്ലാദ പ്രകടനത്തെ പോര്‍ച്ചുഗീസുകാരന്‍ വിമര്‍ശിക്കുകയായിരുന്നു എന്നാണ് സൂചന. കോണ്ടെ ഇതിനുള്ള മറുപടി പറയുമ്പോഴേക്ക് മൗറീഞ്ഞോ സ്ഥലം കാലിയാക്കിയിരുന്നു.

 

You may also like:
ആരാധകരുടെ മനം കവര്‍ന്ന് സുനില്‍ ഛേത്രിയുടെ ആ ഗോള്‍…

ബാസ്‌കറ്റ്‌ബോളിലും ഗോളടിച്ച് മെസ്സി; വൈറലായ വീഡിയോ കാണാം