എതിര്‍ ടീമുകളുടെ ഗോള്‍പോസ്റ്റില്‍ പന്തടിച്ചു കയറ്റുന്നത് ലയണല്‍ മെസ്സിയുടെ ശീലമാണ്. പരിക്കില്‍ നിന്ന് മുക്തനായി കഴിഞ്ഞയാഴ്ച ബാര്‍സലോണയുടെ സ്റ്റാര്‍ട്ടിങ് ഇലവനിലേക്ക് തിരിച്ചെത്തിയ മെസ്സി മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ഹാട്രിക് നേടിയാണ് തന്റെ ഗോളടി ശീലം തുടര്‍ന്നത്. ബാസ്‌കറ്റ്‌ബോളിലും ഗോളടിച്ച് മെസ്സി; വൈറലായ വീഡിയോ കാണാം

ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവുമധികം ഹാട്രിക് നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ മെസ്സി മറ്റൊരു കായിക ഇനമായ ബാസ്‌കറ്റ്‌ബോളിന്റെ ഗോളില്‍ പന്തെത്തിക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാവുന്നത്. പരിശീലനത്തിനിടെ, തന്റെ ട്രേഡ്മാര്‍ക്ക് ചിപ്പിങിലൂടെയാണ് നിലത്തുനിന്ന് ഏറെ ഉയരത്തിലുള്ള ബാസ്‌കറ്റ് ബോള്‍ ‘ഹൂപ്പി’ല്‍ മെസ്സി പന്തടിച്ചു കയറ്റുന്നത്. ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ എതിര്‍ടീമിന്റെ പ്രതിരോധ നിരക്കാരെയും ഗോള്‍കീപ്പര്‍മാരെയും എത്രയോ തവണ നിസ്സഹായരാക്കിയ മെസ്സിയുടെ ചിപ്പ് ബാസ്‌കറ്റിന്റെ വലകുലുക്കുന്നത് സഹതാരം അത്ഭുതത്തോടെ നോക്കി നില്‍ക്കുന്നുമുണ്ട്.

വീഡിയോ കാണാം:

പരിശീലനത്തിലെ ഇത്തരം ‘കുസൃതി’കള്‍ മെസ്സിക്ക് പുതുമയല്ല. മുമ്പൊരിക്കല്‍ പോസ്റ്റിനു പിന്‍ഭാഗത്തുനിന്ന് മെസ്സി അടിച്ചുവിട്ട പന്ത് മുന്‍ഭാഗത്തു കൂടി വലകുലുക്കിയത് ഏറെ ചര്‍ച്ചയായിരുന്നു.

പരിശീലനത്തിനിടെ നെയ്മറിനൊപ്പം മെസ്സി പന്ത് നിലത്ത് വീഴാന്‍ അനുവദിക്കാതെ തട്ടിക്കളിക്കുന്നു.

വീട്ടിലെ കൊച്ചുകുട്ടികള്‍ക്കൊപ്പം കളിക്കുന്ന മെസ്സി.